സ്ത്രീധനപീഡനം: പരിഹാര ശ്രമങ്ങള്‍ തേടേണ്ടത് എവിടെ നിന്ന് ?

വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ആത്മസംഘര്‌‍ഷങ്ങളും പീഡനങ്ങളും ചര്‍ച്ച ചെയ്യുകയാണ് കേരളം. മനോരമ ന്യൂസിന്‍റെ എന്തിന് സഹിക്കണം എന്ന വാര്‍ത്താ പരമ്പരയിലൂടെ പലരും ദുരന്തപൂര്‍ണമായ അനുഭവകഥകളുമായി രംഗത്തെത്തിയിട്ടുണ്ട്. വിവാഹിതയായി ഭര്‍തൃവീട്ടിലെത്തുന്ന സ്ത്രീക്ക് സ്ത്രീധനത്തിന്‍റെ പേരില്‍ മാനുഷികപരിഗണന പോലും അന്യമാവുന്നു. എവിടെ നിന്നാണ് സ്ത്രീ പരിഹാര ശ്രമങ്ങള്‍ തേടേണ്ടത്? എല്ലാം സഹിച്ച് കഴിയേണ്ടതില്ല ഒരു സ്ത്രീയും, സഹായിക്കാനും പരിഹാരം ഉണ്ടാക്കാനും നിയമസംവിധാനങ്ങളുണ്ട്. അത്തരം ചോദ്യങ്ങള്‍ക്ക്, സംശയങ്ങള്‍ക്ക് ഉത്തരം തേടുകയാണ് നമ്മള്‍. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് വനിതാകമ്മിഷന്‍ അധ്യക്ഷ ശ്രീമതി എം.സി. ജോസഫൈന്‍.