മാനസിക വൈകല്ല്യമുള്ള യുവതിയെ കടന്നുപിടിച്ചു; കേസൊതുക്കാൻ ശ്രമം: അമ്മ

ഇടുക്കി കരിമണ്ണൂരിൽ മാനസിക വൈകല്ല്യമുള്ള യുവതിയെ കടന്നുപിടിച്ചയാളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന് ആരോപണം. പണം നൽകി കേസൊതുക്കാൻ ശ്രമമെന്നാണ് അമ്മയുടെ ആരോപണം.  കുറ്റക്കാരനെതിരെ കേസെടുത്തെന്നു കരിമണ്ണൂർ പൊലീസ് അറിയിച്ചു.

അമ്മ പറമ്പിൽ പോയ സമയത്താണ് മാനസിക രോഗിയായ മുപ്പതുവയസ്സുകാരിയെ അയൽക്കാരന്റെ ജോലിക്കാരനായ വിനോദ് കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത്. കൂലിപ്പണിക്കാരിയായ അമ്മയും, രോഗിയായ മകളും മാത്രമേ വീട്ടിലുള്ളൂ.

പൊലീസും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചേർന്ന് കേസൊതുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. രണ്ട് ലക്ഷം രൂപ നൽകി കേസിൽ നിന്നൊഴിവാക്കണമെന്ന് പ്രതി ഇവരോട് അഭ്യർഥിച്ചു.

സ്ത്രീകളോട് അപമര്യാതയായി പെരുമാറിയെന്ന കുറ്റത്തിന് കരിമണ്ണൂർ പൊലീസ് വിനോദിനെതിരെ കേസെടുത്തു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച്  പ്രതിയും  പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.