ഭർത്താവിന്റെ വീട്ടിൽ നിന്നില്ല; അമ്മ മകളുടെ തലയിൽ തിളച്ച വെള്ളം ഒഴിച്ചു

കൊല്ലം ഇരവിപുരത്ത് കുടുംബ വഴക്കിനിടെ തിളച്ച വെള്ളം അമ്മ  മുപ്പത്തിനാലുകാരിയായ മകളുടെ തലയിലൂടെ ഒഴിച്ചു. ഭർത്താവിനൊപ്പം നിൽക്കാതെ കുടുംബ വീട്ടിൽ വന്ന് നിൽക്കുന്നതിനെ ചൊല്ലിയുള്ള വഴക്കിനിടെയാണ് ആക്രമണം. പതിനഞ്ചു ശതമാനത്തിലധികം പൊള്ളലേറ്റ ഇരവിപുരം സ്വദേശി വീണയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇരവിപുരം പൊലീസ് മെഡിക്കൽ കോളജിലെത്തി മൊഴി രേഖപ്പെടുത്തി. അമ്മയും സഹോദരനും നിരന്തരം വഴക്കാണെന്നും അമ്മ ഓമനയാണ്  ഉപദ്രവിച്ചതെന്നും യുവതി മൊഴി നൽകി. നേരത്തേ ഇവരുടെ കുടുംബപ്രശ്നം ഇരവിപുരം പൊലീസ് ഒത്തുതീർപ്പാക്കി വിട്ടിരുന്നു.