penpuli-tcr
  • ഇന്ത്യയുടെ ആദ്യ സ്പോർട്സ് ഡാൻസറുമായ ആൻഡ്രിയ മുംബൈയിലും ബാംഗ്ലൂരിലും പോയി ശാസ്ത്രീയ പരിശീലനം നേടി

തൃശൂരിൽ ഇപ്പോഴും ഒരു പെൺപുലി തകർത്ത് നൃത്തം ചെയ്യുന്നുണ്ട്. സ്പോർട്സും നൃത്തുവും കൂട്ടിയോജിപ്പിച്ച് റഷ്യയിലും അമേരിക്കയിലുമൊക്കെ പോയി തകർക്കുന്ന 28 കാരി ആൻഡ്രിയ പുലിക്കോട്ടിൽ. സ്പോർട്സ് ഡാൻസിലെ ദേശീയ താരമാണിത്.

ഇന്ത്യയുടെ ആദ്യ സ്പോർട്സ് ഡാൻസര്‍ ആൻഡ്രിയ കേരളത്തിൽനിന്നാൽ ലക്ഷ്യം നേടാനാവില്ലെന്നു കണ്ടതോടെയാണ് മുംബൈയിലും ബാംഗ്ലൂരിലും പോയി ശാസ്ത്രീയ പരിശീലനം നേടിയത്. ശേഷം റഷ്യയിലെത്തി തുടർപഠനം ആരംഭിച്ചു. 

2024-ൽ മോസ്കോയിൽ നടന്ന മത്സരത്തിൽ വൈസ് ചാമ്പ്യനും 2025 ൽ പഞ്ചാബിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഒന്നാമതും എത്തി. 2026 ഏപ്രിലിൽ നടന്ന ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ആൻഡ്രിയ സ്വന്തമാക്കി.

വീടിനോടുചേർന്ന് ആരംഭിച്ച ഡാൻസ് ക്ലാസിൽ 40 ലധികം വിദ്യാർഥികളുണ്ട്. ഒക്ടോബറിൽ സ്പെയിനിൽ നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്പോൺസർഷിപ്പ് കിട്ടുമെന്ന പ്രതീക്ഷയും കൈവിടുന്നില്ല.  

ENGLISH SUMMARY:

Andrea Pulikkotil is a renowned sports dancer from Thrissur, Kerala, who has achieved national and international recognition. She is preparing to compete in the World Championship in Spain and hopes to secure sponsorship.