അനായാസ ഭരണത്തിന് ആവശ്യത്തിലധികം സീറ്റുമായി, വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരപ്പട്ടം ഏറ്റെടുത്തിട്ട് ആറ് മാസമായി. അപ്പോഴും സംസ്ഥാനത്തെ ബോര്‍ഡ് –കോര്‍പറേഷന്‍ ചുമതലകളില്‍ യുഡിഎഫ് പ്രതിനിധികള്‍ ഇരിക്കേണ്ടിടത്ത് LDF കാലത്തെ പ്രതിനിധികള്‍ തന്നെ കാലാവധി കഴിഞ്ഞിട്ടും തുടരുന്നു. ചില ചെയര്‍മാന്‍ പദവികളോ ആളൊഴിഞ്ഞ് കിടക്കുന്നു. കാരണം LDF അല്ല, കുറ്റം അവരുടേതല്ല. ഗ്രൂപ്പിസം, മൂപ്പിളമ തുടങ്ങി പലപേരിട്ട് വിളിക്കാവുന്ന ഭിന്നകളുടെ മുകളില്‍ UDF ഉലയുന്നതാണ് കാരണം. ഒന്ന് കൂടിയിരുന്ന് ഘടകക്ഷികള്‍ക്കിടയില്‍ ഈ പദവിക്കാര്യത്തിലും എണ്ണത്തിലും ധാരണയാക്കാന്‍ യുഡിഎഫിനാകുന്നില്ല, കോണ്‍ഗ്രസിനാകുന്നില്ല. ലീഗിന് എത്ര എന്നതില്‍ മാത്രമാണ് ഇതുവരെ ധാരണയായത്. തീരുമാനം നീണ്ടുപോകുന്നതില്‍ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി. എം.എം. ഹസന്‍ അത് വെട്ടിത്തുറന്ന് പറ​​ഞ്ഞു. ഘടകകക്ഷികളും കലിപ്പിലാണ്. ഈ പോക്ക് യുഡിഎഫിന് നല്ലതല്ലെന്ന് മോന്‍സ് ജോസഫും, പാര്‍ട്ടിക്കാരെ കാണുമ്പോള്‍ കുറ്റബോധം തോന്നുന്നെന്ന് ഷിബു ബേബി ജോണും ഇന്ന് ആഞ്ഞടിച്ചു. ആര്‍ക്കെതിരെയാണ് വിമര്‍ശന മുന? മുഖ്യമന്ത്രിക്കും മുന്നണിക്കും ഇക്കാര്യത്തില്‍ ഒരു തീരുമാനമാക്കാന്‍ ആകാത്തത് എന്തുകൊണ്ട്?

VD Satheesan Government Faces Internal Friction Over Board Appointments:

UDF government, led by VD Satheesan, is facing severe internal friction and delays in allocating board and corporation posts even after six months in power. Factionalism and disagreements among coalition partners have left several key positions vacant or occupied by former LDF appointees, drawing sharp criticism from senior leaders