വിഡി സര്‍ക്കാരിന് മോഡി സര്‍ക്കാര്‍ക്കാരിന്റെ ബാധയുണ്ടെന്ന സിപിഎം വിമര്‍ശനം ഈ സര്‍ക്കാര്‍ അധികാരത്തിലേറി അധിക നാളാകും മുന്‍പേ സിപിഎം ഉയര്‍ത്തുന്നുണ്ട്. ഇന്നതിന്റെ കനപ്പെട്ട കമന്റ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നു. ഈ സര്‍ക്കാര്‍ ബിജെപി ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ എന്ന്. RSS ആശീര്‍വാദമുള്ള ബാലഗോകുലം സംഘടനയുടെ മാസിക മയില്‍പ്പീലിയുടെ സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് േകരളത്തിലെ സ്കൂളുകളില്‍ അനുവാദം നല്‍കിയതാണ് ഇപ്പോഴത്തെ വിവാദം. ഇതിലേറ്റവും വിചിത്രം, ദേശീയ അധ്യാപക പരിഷത്തിന്റെ അപേക്ഷയില്‍ ഈ പരീക്ഷയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി കൊടുത്തത് സാക്ഷാല്‍ വിദ്യാഭ്യാസമന്ത്രി അറിഞ്ഞില്ല എന്നതാണ്. വാര്‍ത്തയായപ്പോള്‍, ഇടപെട്ട് പരീക്ഷ നിര്‍ത്തിവപ്പിച്ച്, മന്ത്രി വിശദീകരണം ചോദിച്ചിട്ടുണ്ട്. അതുകൊണ്ടായോ ? അതിപ്രധാന ചോദ്യങ്ങള്‍ പ്രതിപക്ഷമുന്നയിക്കുന്നു. ഇതുപോലൊരു സംഗതി മന്ത്രിയറിയുന്നില്ലെങ്കില് ഈ സര്‍ക്കാരിനെ നിയന്ത്രിക്കുന്നതാരാണ് ? ഏത് രാഷ്ട്രീയമാണ് നയിക്കുന്നത് ? അവിടം കൊണ്ട് തീരുന്നില്ല. മലബാറിലടക്കം എയ്ഡഡ് സ്കൂളുകള്‍ വ്യാപകമായി വാങ്ങിക്കൂട്ടാന്‍ ആര്.എസ്.എസിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം കൂടി ഇന്ന് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നുണ്ട്. ‘ഇത് ആരുടെ’ സര്‍ക്കാര്‍ എന്നതാണ് ചോദ്യം.