നമസ്കാരം. വിവാദങ്ങള്‍ക്ക് നടുവിലാണ് സംസ്ഥാനത്തെ എക്സൈസ് വകുപ്പ്. വകുപ്പിലെ അഴിമതി ആരോപണങ്ങളും ഭരണപരമായ തർക്കങ്ങളും ഇന്ന് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയമാണ്. മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവു സർക്കാരിന് നൽകിയ കത്തില്‍ മന്ത്രിയെപ്പോലും സംശയനിഴലിലാക്കുന്ന പരാമർശങ്ങളുണ്ട്. കത്തില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. എന്നാല്‍ അന്വേഷണം അതില്‍ മാത്രം ഒതുങ്ങില്ല. എക്സൈസ് കമ്മീഷ്ണറുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും ഇടപെടലുകളും സര്‍ക്കാരിന്റെ അന്വേഷണപരിധിയിലുണ്ടാവും. മുഖ്യമന്ത്രിയുമായി ആലോചിച്ച് വിജിലന്‍സ് അന്വേഷണത്തിനാണ് സാധ്യതയെന്നും അറിയുന്നു. അതിനിടെ, പുതിയ മദ്യനയം വരും വരെ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കരുതെന്ന ഉത്തരവും ഇന്ന് എക്സൈസ് വകുപ്പ് പുറത്തിറക്കി. സത്യസന്ധരായ ഉദ്യോഗസ്ഥരെ അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ മാറ്റുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എക്സൈസ് വകുപ്പിലെ അഴിമതിയുടെ വേരുകൾ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്ന അന്വേഷണത്തിലൂടെ തെളിയുമോ? അങ്ങനെ തെളിയണമെങ്കില്‍ എന്തൊക്കെ അന്വേഷിക്കണം? സ്വാഗതം കൗണ്ടര്‍ പോയിന്റിലേക്ക്