കേരളത്തിൻറെ വികസനത്തിന് ഫലപ്രദമായ ബദൽ മാതൃകയായിരുന്നോ കിഫ്ബി? നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മൂർച്ചയേറിയ വാദങ്ങളുമായി ഏറ്റുമുട്ടുമ്പോൾ വസ്തുതകൾ ശരിയായി വിലയിരുത്തപ്പെടുന്നുണ്ടോ? റോഡുകളും പാലങ്ങളും സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ, അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി നല്കിയ സംഭാവനകൾ അവഗണിക്കാനാവുമോ?
സംസ്ഥാന ഖജനാവിൽ നിന്ന് കിഫ്ബിക്ക് നൽകിയ പണത്തിൻറെ കണക്കുകൾ പക്ഷേ, ഈ അവകാശവാദങ്ങളുടെ മുനയൊടിക്കുമോ? കൂടിയപലിശയും കനത്ത തിരിച്ചടവും അടക്കം കിഫ്ബിയുടെ വൻസാമ്പത്തിക ബാധ്യത സംസ്ഥാനം എങ്ങനെ മറികടക്കും? സർക്കാരിൻറെ തുടർച്ചയായ ആരോപണങ്ങൾക്ക് കൃത്യമായ കണക്കുകളുണ്ടോ?
പ്രതിപക്ഷത്തിൻറെ മറുവാദങ്ങൾക്ക് വസ്തുതാപരമായ അടിത്തറയുണ്ടോ? KIIFBയുടെ സാമ്പത്തിക മാതൃക സതീശൻ സർക്കാർ പുനഃപരിശോധിക്കുമ്പോൾ വികസനപദ്ധതികളുടെ ഭാവിയെന്താണ്? സമാന്തര സാമ്രാജ്യമായി മാറിയ കിഫ്ബിയിലെ സാമ്പത്തിക തട്ടിപ്പുകളുടെ തെളിവുകൾ പ്രതിപക്ഷത്തിൻറെ ഉത്തരംമുട്ടിക്കുകയാണോ?