counter-point-kpcc

മുഖ്യമന്ത്രിക്കെതിരെ ഒരു വ്യക്തി നിരന്തരമായി ആരോപണം ഉന്നയിക്കുകയാണ് എങ്കില്‍ സംബഡി ബിഹൈന്‍ഡ് ദ് കര്‍ട്ടന്‍ എന്നുമാത്രമേ പറയാനുള്ളൂ. മന്ത്രി കെ.മുരളീധരന്‍ ഇന്നുരാവിലെ പറഞ്ഞതാണ് ഈ കേട്ടത്. ഇതില്‍ രണ്ടോ അതിലധികമോ വ്യക്തികളുണ്ടല്ലോ. മുരളീധരന്‍ പറയുന്ന വ്യക്തി, അതായത് നിരന്തരം ആരോപണം ഉന്നയിക്കുന്ന വ്യക്തി യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശാണ്. അതില്‍ സംശയമില്ല. ഉത്തരംവേണ്ടത് ആരാണാ സംബഡി എന്നതാണ്. കര്‍ട്ടന് പിന്നിലിരിക്കുന്ന വ്യക്തി ആരാണ്? അങ്ങനെയൊരു വ്യക്തിയുണ്ടോ? അടൂര്‍ പ്രകാശിന്റെ ഏറ്റവും ഒടുവിലെ പരാമര്‍ശങ്ങളാണ് മുരളീധരനെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. എന്താണ് അടൂര്‍ പ്രകാശ് പറഞ്ഞത്? കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ.സുധാകരനെ പുകച്ച് പുറത്തുചാടിച്ചതുപോലെ തന്നെയും മാറ്റാന്‍ നീക്കം നടക്കുന്നുവെന്ന് സംശയിക്കുന്നു. തന്നെ കണ്‍വീനറാക്കിയതില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമുണ്ടായിരുന്നില്ല എന്ന് സംശയിക്കാം. തനിക്കെതിരെയും ഉപജാപമുണ്ടോയെന്ന് ഈ പോക്ക് കാണുമ്പോള്‍ തോന്നുന്നു. മുഖ്യമന്ത്രിക്കെതിരെ കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. കാഴ്ചക്കാരനാകാനില്ല, തുടങ്ങി മുഖ്യമന്ത്രിയുടെ ജനപ്രീതിയെക്കുറിച്ച് ചോദിക്കുമ്പോള്‍ അവിടെയും ഇവിടെയും തൊടാതെയൊക്കെയാണ് അടൂര്‍ പ്രകാശ് പ്രതികരിച്ചത്. കെ.മുരളീധരന്‍ കേവലമൊരു പ്രതികരണമല്ല നടത്തിയത്, വമ്പനൊരു വെടിയൊച്ചയാണത്. ആര്‍ക്കാണത് കൊള്ളുക? ആരാണ് തിരിച്ച് വെടിയുതിര്‍ക്കുക? ഇനിയൊരു വെടിയൊച്ചയില്ലെങ്കിലും എന്താണ് ബിഹൈന്‍ഡ് ദ കര്‍ട്ടന്‍ നടക്കുന്നത്? 

ENGLISH SUMMARY:

K. Muraleedharan's mysterious remark regarding Adoor Prakash's allegations against the leadership. The article explores the brewing internal conflicts within the Congress party and the political reactions following these controversial statements.