ഇഡിയെത്തുമ്പോള്‍ പിണറായിക്കുപിന്നില്‍ പാറ പോലെ ഉറച്ച് സിപിഎം. അവിടെ കണ്‍ഫ്യൂഷനില്ല. എല്ലാമുള്ളത് കോണ്‍ഗ്രസിലാണ് എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയരസം. കെ.സുധാകരനും കുഴല്‍നാടനും തൊട്ട് യൂത്ത് ബ്രിഗേഡില്‍ പലരും പരസ്യമായി സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്യുന്നു. സിഎംആര്‍എല്‍ പണമിടപാടില്‍ എന്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ പിണറായി അനുകൂല നിലപാടെടുക്കണം? ഉമ്മന്‍ചാണ്ടിയോട് പിണറായി ചെയ്തത് മറക്കണോ ? ചോദ്യങ്ങള്‍ പരസ്യമായി ആവര്‍ത്തിക്കുന്നു. ഇവിടെയല്ലാം ഒകെയാണ്... തര്‍ക്കമില്ല, എന്നാണ് ആഭ്യന്തരമന്ത്രിയുടെ ഒഴുക്കന്‍ വിശദീകരണം. അതെന്താണ് അങ്ങനെ ? രാഷ്ട്രീയമായും നിയമപരമായും സിപിഎം പ്രതിരോധത്തിലാകുന്ന ഒരു കേസില്‍.. കോണ്‍ഗ്രസിന് ഈ  അവസ്ഥ എന്തുകൊണ്ട് ?