മുഖ്യതെര‍ഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. അവഗണിച്ചോ, അടിച്ചോടിച്ചോ തലസ്ഥാനത്ത് ഏത് സമരത്തെയും നേരിടാമെന്ന ബിജെപി  സർക്കാരിൻറെ ആത്മവിശ്വാസം ആവിയാവുകയാണോ? ധർമ്മേന്ദ്രപ്രധാനെ തെറിപ്പിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ  ഗ്യാനേഷ്കുമാറിനെതിരായ സമരവും ശക്തിപ്രാപിക്കുകയാണ്. കയ്യോടെ പിടിക്കപ്പെട്ടിട്ടും കോടതി തള്ളിപ്പറഞ്ഞിട്ടും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ കുലുങ്ങാത്തത് എന്തുകൊണ്ടാണ്? നിയമനിർമ്മാതാക്കളായ എംപിമാരുടെ സംഘത്തെ കാണാതെ ജനാധിപത്യത്തോടു മുഖം തിരിഞ്ഞുനിൽക്കുകയാണോ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ? രാഹുൽഗാന്ധിയുടെ നേതൃത്തത്തിലുള്ള പ്രതിഷേധം സർക്കാരിൻറെ കണക്കുകൂട്ടലുകൾ തെറ്റിച്ചോ? സിജെപിയുടേതടക്കം ഇനി വരാനിരിക്കുന്ന സമര പരമ്പരയിൽ പിടിച്ചു നിൽക്കാൻ ഗ്യാനേഷ്കുമാറിന് കഴിയുമോ?

ENGLISH SUMMARY:

Political protests demanding the resignation of the Chief Election Commissioner are intensifying across India, challenging the BJP government's confidence. The ongoing opposition movements, including those led by Rahul Gandhi, are disrupting government calculations and questioning the Election Commissioner's stance.