കരിമണല്‍ കമ്പനിയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രിയും മകളും കൈക്കൂലി വാങ്ങിയെന്ന ഇഡി കണ്ടെത്തലിന്‍മേല്‍ കേരളസര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന്‍റെ യുക്തി എന്താണ് ?ഇഡി സംസ്ഥാന പൊലീസിന് കൈമാറിയ വിവരങ്ങളിൽ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകളില്ലേ?

സിഎംആർഎൽ, വീണയ്ക്കും എക്സാലോജിക്കിനുമായി നൽകിയ 3 കോടി 28 ലക്ഷം പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന ഇഡി കണ്ടെത്തലിൽ സംസ്ഥാന സർക്കാരിന് സംശയമുണ്ടോ? വീണയുടെ ഡയറിയിലെ കോടികളുടെ കണക്കുകളും മൊഴികളും സർക്കാരിന് ബോധ്യപ്പെടുന്നില്ലേ? പിണറായിയെയും റിയാസിനെയും വീണയെയും അഴിമതി നിരോധന നിയമപ്രകാരം  പ്രതികളാക്കാമെന്ന് നിയമോപദേശം കിട്ടിയിട്ടും അറച്ചുനിൽക്കുകയാണോ?

എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ശുപാർശയോടെ ഇഡി റിപ്പോർട്ട് വിജിലൻസിന് കൈമാറാത്തത് എന്തുകൊണ്ടാണ്? ഇഡിയുടെ കണ്ടെത്തലുകൾ പ്രാഥമികാന്വേഷണമായി കണക്കാക്കി കേസെടുക്കുന്നതിന് എന്താണ് തടസ്സം? വിജിലൻസിനെ ഒഴിവാക്കി, ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ച് പ്രാഥമിക അന്വേഷണം മാത്രം നടത്തുന്നത് ആരെ രക്ഷിക്കാനാണ്? ഇഡിയുടെ റിപ്പോർട്ടിൽ കല്പിത കഥകളാണെന്നാണോ ദിവസങ്ങൾ നീണ്ട പരിശോധനയിൽ സർക്കാരിന് ബോധ്യപ്പെട്ടത്?അങ്ങനെയെങ്കിൽ ഈ അന്വേഷണ പ്രഹസനം എന്തിനാണ്?

ENGLISH SUMMARY:

The Kerala government has announced a Crime Branch investigation into allegations of bribery against the former Chief Minister and his daughter in the black sand company case. This decision raises questions about the evidence presented by the ED and the government's apparent hesitation in filing a case.