പിണറായിവിജയനെ കേന്ദ്ര അന്വേഷണ ഏജന്‍സി വേട്ടയാടുകയാണെന്ന് യുഡിഎഫ് പിന്തുണയോടെ വിജയിച്ച ടി.കെ ഗോവിന്ദന് പോലും പക്ഷമുണ്ട്. ഇതുതന്നെയാണ് സിപിഎം വിശാലസംസ്ഥാനസമിതിയുടെയും വികാരം. വിശാല സംസ്ഥാന സമിതിയിൽ നിന്ന് പാർട്ടി പ്രവർത്തകരും അനുഭാവികളും പൊതുസമൂഹവും എന്താണ് പ്രതീക്ഷിക്കുന്നത്? കനത്ത തോൽവിയിൽ നിന്ന് കരകയറാൻ സമഗ്ര മാറ്റത്തിന് പാർട്ടി തുടക്കമിടുമോ? പ്രതിപക്ഷ നേതാവിനും കുടുംബത്തിനുമെതിരെയുള്ള അന്വേഷണ ഏജന്‍സികളുടെ ആരോപണത്തെക്കുറിച്ച് തുറന്ന മനസോടെയുള്ള ചര്‍ച്ചയുണ്ടാവുമോ ? ലാവലിന് ശേഷം മറ്റൊരു അഴിമതി ആരോപണം കൂടി പിണറായി വിജയനു നേരെ ഉയരുമ്പോള്‍ പാര്‍ട്ടി വീണ്ടും പരിചയെടുത്ത് ഇറങ്ങുകയാണോ ?പൊതുചർച്ചയിൽ ഉയർന്ന വിമര്‍ശനങ്ങള്‍ കണ്ണൂര്‍ പാര്‍ട്ടിയുടെ ലൈന്‍ പിടിച്ചുള്ളതോ ? പിണറായിസത്തെ ചോദ്യം ചെയ്യാന്‍ ധൈര്യമുള്ള എത്രപേര്‍ വിശാലസമിതിയുണ്ട് ? സമ്മേളനത്തില്‍ അവതരിപ്പിച്ച തിരുത്തൽ രേഖയിൽ തന്നെ വെള്ളംചേർത്തത് പാർട്ടി ഇപ്പോഴും പിണറായിയുടെ കൈപ്പിടിയിൽ ആണെന്ന് തെളിയിക്കുന്നതോ.? എങ്ങുംതൊടാതെയുള്ള വിമർശനങ്ങൾ കട്ടൻചായയിലെ കൊടുങ്കാറ്റായി അവസാനിക്കുമോ? പിണറായി സര്‍വാധിപത്യം അവസാനിപ്പിക്കാന്‍ പലതവണ ശ്രമിച്ച് പരാജയപ്പെട്ട കേന്ദ്രനേതൃത്വത്തിന് എന്തു ചെയ്യാനാകും ?കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് നിസഹായരായി നോക്കി നില്‍ക്കുന്നവരോ രണ്ടാം നിര നേതൃത്വം? കൗണ്ടര്‍ പോയന്‍റ് ചര്‍ച്ച ചെയ്യുന്നു.