മെസ്സി വരും കേട്ടോ എന്ന പിണറായി സർക്കാരിന്‍റെ വാഗ്ദാനം വിശ്വസിച്ച് കേരളം കാത്തിരുന്നു. പക്ഷെ മെസ്സി വന്നില്ല. പകരം ഇന്ന് മലയാള മനോരമയിലൂടെ പുറത്തുവന്നത് വലിയൊരു വഞ്ചനയുടെ കഥയാണ്. ഫുട്ബോൾ മശിഹായെ കേരളത്തിലെത്തിക്കാനുള്ള ശ്രമം സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തുള്ള കുറ്റകൃത്യമായിരുന്നോ? ചോദ്യങ്ങള്‍ നിരവധിയാണ്. ഒരു ബിസിനസ് പ്രപ്പോസൽ എങ്ങനെ സ‍ർക്കാ‍ർ അനുമതിയുടെ അടിസ്ഥാന രേഖയായി മാറി? അർജന്‍റൈന്‍ഫുട്ബോൾ അസോസിയേഷന്‍റെ അവസാന ഉറപ്പിന് തെളിവുണ്ടോ? മെസ്സി കേരളത്തില്‍ വരുമെന്ന് അവര്‍ എവിടെ പറഞ്ഞു? ഇതിനെല്ലാം ഫിഫയുടെ ഔദ്യോഗിക അനുമതി ഉണ്ടായിരുന്നോ? അർജന്‍റൈന്‍ ഫുട്ബോൾ അസോസിയേഷന്‍റെ അംഗീകാരം കിട്ടും മുമ്പ് കേന്ദ്ര സർക്കാരിന് കത്തെഴുതിയത് എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ്? സ്വകാര്യ കമ്പനിയെ സ്പോൺസറായി തെരഞ്ഞെടുത്തിന്‍റെ നടപടിക്രമം എന്തായിരുന്നു? പൊതുസ്വത്തായ കലൂർ സ്റ്റേഡിയം ദൂരൂഹ ഇടപാടിലൂടെ സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുത്തതിന് പിന്നിൽ ആരാണ്? മുൻ കായികമന്ത്രിയുടെ ഇടെപെടൽ ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നതാണോ? മുൻ മുഖ്യമന്ത്രിയും മുൻ ചീഫ് സെക്രട്ടറിയും നടത്തിയത് വഴിവിട്ട നീക്കങ്ങളോ? 

Messi's Kerala Visit: A Government's Broken Promise?:

Messi's promised visit to Kerala, a promise from the Pinarayi government, has turned into a story of deception as revealed by Malayala Manorama Online News. Questions arise about the alleged misuse of government machinery in attempts to bring the football icon to Kerala