പാര്‍ലമെന്‍റിന്‍റെ വര്‍‌ഷകാല സമ്മേളനം അവസാനിക്കാന്‍ ഇനി ഒരാഴ്ച തികച്ചും ബാക്കിയില്ല. പ്രധാനമന്ത്രി ഈ സമ്മേളന കാലയളലില്‍ ആ വഴിക്കേ വന്നിട്ടില്ല. വിദ്യാര്‍ഥി സമരത്തില്‍ അടിയറവ് പറഞ്ഞ ശേഷം ആഭ്യന്തരമന്ത്രിയും സഭാതലം തൊട്ടിട്ടില്ല. ചോദ്യങ്ങളൊരുപാടുണ്ട്. ഡല്‍ഹിയില്‍ വിദ്യാര്‍ഥികളെ  ഇഞ്ചംപരുവം തല്ലാനും, പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച് കൊല്ലാ കൊല ചെയ്യാനും ആരാണ് ഉത്തരവിട്ടത്. ഡല്‍ഹി പൊലീസിനെയും ആര്‍.എ.എഫിനെയും കയറൂരി വിട്ടതാര്? യൂണിഫോമുള്ളതും ഇല്ലാത്തതുമായ, പേരുള്ളതും ഇല്ലാത്തതുമായ പൊലീസുകര്‍ക്കെതിരെ എത്ര കേസ്? എന്ത് നടപടി? ഡല്‍ഹി പൊലീസിനെയും RAFനെയും നേരിട്ട് നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രിക്ക് ഈ ചോദ്യങ്ങളില്‍ മറുപടി പറയാന്‍ ഉത്തരവാദിത്തമില്ലേ.. ഉണ്ട്.  ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഹൃത്തടമെന്ന് ബിജെപിയും പറയാറുള്ള പാര്‍ലമെന്‍റിലല്ലേ അത് പറയേണ്ടത്. അതെ. എന്നിട്ട് അതുണ്ടായോ. ഇല്ല. ഇന്നിപ്പോള്‍ നിരന്തര പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് രാജ്യസഭാധ്യക്ഷന്‍ പാര്‍ലമന്‍ററി കാര്യമന്ത്രിയോട് കാര്യം പറഞ്ഞു. ആഭ്യന്തരമന്ത്രി പാര്‍ലമെന്‍റില്‍ വരണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹത്തെ അറിയിക്കണമെന്ന്. ഇതിനിടെയ്ക്ക്, രാജ്യവ്യാപക കാംപെയിന് തയാറെടുക്കുന്നു സിജെപി. അതിന്‍റെ തലപ്പത്തുള്ള അഭിജിത് ദീപ്കെയുടെയും സൗരവ് ദാസിന്‍റെ സ്വത്തും സര്‍ട്ടിഫിക്കറ്റുകളും തേടുന്നു സംഘപരിവാര്‍ പ്രൊഫൈലുകള്‍. കേന്ദ്രം പാര്‍ലമെന്‍റില്‍ നിന്ന് ഒളിച്ചോടുന്നോ? പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചോദ്യങ്ങളെ പേടിക്കുന്നോ?

ENGLISH SUMMARY:

Parliament's monsoon session is nearing its end, with a significant absence of both the Prime Minister and Home Minister, who have not addressed critical issues like student protests and alleged police brutality. This lack of accountability raises questions about their willingness to face parliamentary scrutiny.