പിഎംശ്രീയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം, പണം കിട്ടില്ലെന്ന് മാത്രം എന്ന് കേന്ദ്രസർക്കാർ സംശയലേശമെന്യേ പാർലമെൻറിൽ വ്യക്തമാക്കിയിരിക്കുന്നു. അതും മുസ്ലീം ലീഗ് എംപിക്ക്  നൽകിയ മറുപടിയിൽ. പിഎം ശ്രീയിൽ നിന്ന് പിന്മാറാനാവില്ലെന്ന് യുഡിഎഫ് സർക്കാർ ആവർത്തിച്ച് പറയുന്നതിന്‍റെ യുക്തിയെന്താണ്.? കേരളം പിഎം ശ്രീയുടെ പണം വാങ്ങിയിട്ടില്ലെന്ന് കൂടി കേന്ദ്രസർക്കാർ വ്യക്തമാക്കുമ്പോള്‍ മറ്റൊരു കള്ളം കൂടി പൊളിയുകയാണോ? പിഎംശ്രീയോട് ആശയപരമായി യോജിപ്പില്ലെങ്കിലും ഞങ്ങൾ പിന്മാറുന്നില്ല, പണം കിട്ടാനായി  കരാറുമായി മുന്നോട്ടെന്ന് തുറന്നു പറയാനുള്ള രാഷ്ട്രീയ സത്യസന്ധത യുഡിഎഫ് കാട്ടാത്തതെന്ത് ? കരാറിൽ കേന്ദ്രത്തിനില്ലാത്ത വാശി ഇപ്പോൾ യുഡിഎഫ് സർക്കാരിന് എന്തിനാണ്? പ്രതിപക്ഷത്തിരുന്നപ്പോൾ വലിയവായിൽ പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വരുന്നതിന്‍റെ ജാള്യതയാണോ? സാങ്കേതിക വാദങ്ങൾ ഉയർത്തിയും എൽഡിഎഫിന്‍റെ തോളിൽ ചാരിയും സ്വയം അപഹാസ്യരാകുകയാണോ നേതാക്കൾ? പറഞ്ഞതെല്ലാം പൊളിയുമ്പോൾ പിന്നെയും പലതും പറഞ്ഞ് ഉരുളുകയാണോ സംസ്ഥാന സർക്കാർ? 

ENGLISH SUMMARY:

PM SHRI scheme withdrawal is possible without financial penalty according to the central government's response to a Muslim League MP. This clarification raises questions about the UDF government's stance on remaining in the scheme despite ideological opposition and the denial of receiving funds