ജന്തര്‍മന്തറില്‍ തോറ്റതിന് കേന്ദ്രം പകപോക്കല്‍ കുതന്ത്രമോ? വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍റെ ഭാഗമായവരെ തന്ത്രപൂര്‍വം വേട്ടയാടുകയാണോ? ഡല്‍ഹി SDI നേതാവ് ഐഷി ഘോഷിനെ എകെജി ഭവനിലെത്തി, നിയമവും ചട്ടവും മറികടന്ന് അറസ്റ്റ് ചെയ്യാനുള്ള ത്വര എന്തുകൊണ്ട്? യുവാക്കള്‍ക്കൊപ്പമെന്നും പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കുമെന്നും പറഞ്ഞ് നിയമഭേതഗതി കൊണ്ടുവന്നിട്ട്, പാര്‍ലമെന്‍റിലെ ചര്‍ച്ചയില്‍ നിന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുങ്ങിയോ? പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടുന്നുണ്ടോ? ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുലിന്‍റെ പ്രസംഗം പൂര്‍ണമാക്കാന്‍ അനുവാദിക്കാത്തില്‍ അനീതിയുണ്ടോ? രാഹുലിന്‍റെ വാക്കുകള്‍ അതിരുവിട്ടോ ? ഇഡിയറ്റ്, അന്തഭക്ത്.. എന്നീ പ്രയോഗങ്ങള്‍ കേട്ടപ്പോള്‍ ഭരണപക്ഷം ബഹളം വച്ചത് എന്തുകൊണ്ട്? പെല്ലറ്റ് ഗണ്ണും ആണി തറച്ച പട്ടികയും കൊണ്ട് ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികളെ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ തല്ലിച്ചതയ്ക്കാന്‍, പൊലീസിനോടും ആര്‍എഎഫിനോടും ആരുനിര്‍ദേശിച്ചു എന്നത് നാടറിയേണ്ടേ? അമിത്ഷാ പ്രതികരിക്കാതിരിക്കുന്നതിന് പിന്നിലെന്താണ്?