പാറ്റകള്‍ മാത്രമല്ല, പ്രതിപക്ഷമാകെയും ഇപ്പോള്‍ സമരമുഖത്തായിരിക്കുന്നു. നെഞ്ചിലെ നേയിം ടാഗ് അഴിച്ചുമാറ്റിയെത്തിയെ കേന്ദ്ര പൊലീസ് കൂട്ടം ഇന്ന് പിടിച്ചുവലിച്ചത്, ക്രൂരമായി നേരിട്ടത് രാജ്യത്തെ പ്രതിപക്ഷ നിരയെ ഒന്നാകെ.. മല്ലികര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, ഡികെ.ശിവകുമാര്‍ തുടങ്ങി.. ആരോടും മയമില്ല. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമാധാനപരമായിരുന്നു പ്രതിപക്ഷ സമരം. എന്താണ് ഉന്നയിച്ച ആവശ്യങ്ങള്‍?. പരീക്ഷ പിടിപ്പുകേടിന്‍റെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഏറ്റെടുക്കണം. ചുരുങ്ങിയത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം. പാര്‍ലമെന്‍റില്‍ ചര്‍ച്ച വേണം. ഒന്നും കേന്ദ്രത്തിന് ഈ നിമിഷം വരെ സ്വീകാര്യമല്ല. രാഹുലിനോട് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് നടത്തിയ ചര്‍ച്ച പോലും പ്രഹസനമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു പിന്നീടുള്ള പൊലീസ് നടപടി. വിദ്യാര്‍ഥികളായാലും വരിഷ്ടനേതാക്കളായാലും അടിച്ചൊതുക്കുക തന്നെയോ നയം? ഈ സമരം എങ്ങോട്ട്? ആര് മുട്ടുമടക്കും?

ENGLISH SUMMARY:

India's opposition has taken to the streets in a significant political protest against the government's handling of the NEET exam controversy. Leaders across major parties are demanding accountability and parliamentary debate, facing strong police action.