മുഖ്യമന്ത്രി വി.ഡി.സതീശന് സംഘപരിവാറിന് പരവതാനി വിരിക്കുന്നു എന്ന വിമര്‍ശനം, അധികേരമറ്റ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പലവട്ടം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. അത് കേള്‍ക്കാനുള്ള ഇട സര്‍ക്കാരും ഒരുക്കി. വിഴിഞ്ഞം വിവാദം വന്നപ്പോള്‍.. വിഡി സതീശന്റെ മംഗലാപുരം യാത്രയെ ചൂണ്ടിപ്പറഞ്ഞതും.. ദേവസ്വം പ്ലീഡറുടെ നിയമനത്തില്‍ കേട്ട ആക്ഷേപവും എല്ലാം നമ്മുടെ മുന്പിലെ ഉദാഹരണങ്ങള്‍. ഇപ്പോഴിതാ.. ആര്.വി.ബാബുവും ശശികലയും അടക്കം ഹിന്ദു ഐക്യവേദി നേതാക്കള്‍ സതീശനെ മുഖ്യമന്ത്രി ഓഫീസിലെത്തി കണ്ടതും വിവാദത്തിലാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംഘപരിവാര്‍ കയറി നിരങ്ങുന്നു, അവരുടെ ഇച്ഛകള്‍ നടപ്പാക്കപ്പെടുന്നു എന്ന് മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. ഒളിച്ചുംപാത്തുമല്ല, പകല്‍ വെളിച്ചത്തിലാണ് കണ്ടതെന്നും.. പിണറായി മസ്കറ്റ് ഹോട്ടലില്‍ വച്ച് മാധ്യമങ്ങളെ ഒഴിവാക്കി കണ്ട പോലെ അല്ല ഇതെന്നും സതീശന്. ഇതിന് പുറമെ.. സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ കെ.എസ്.യുവിന്റെയും ലോയേഴ്സ് കോണ്‍ഗ്രസിന്റെയും എതിര്‍പ്പുകള്‍. പരസ്യമായി.. കെ.എസ്.യുവിനെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ മറുപടി. രണ്ട് മാസം പിന്നിടുമ്പോള്‍, വി.ഡി. സതീശന് സര്‍ക്കാര്‍ പറഞ്ഞതെന്ത്, പ്രവൃത്തിച്ചതെന്ത് ? മുഖ്യമന്ത്രി ആരെക്കണ്ടതാണ് പ്രശ്നം ? ആരെ പരിഗണിച്ചതാണ് പ്രശ്നം ? വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍.. വെറുതെയോ ?