എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയിലെ അന്വേഷണം സി.ബി.ഐയ്ക്ക് വിടും. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ ശുപാര്‍ശ നല്‍കും. കുടുംബത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വാദം. സുപ്രീംകോടതി പോലും നിരാകരിച്ച സിബിഐ എന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നത് രാഷ്ട്രീയപ്രേരിതം മാത്രണമാണെന്ന് CPM ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. തീരുമാനത്തിനെതിരെ പി.പി.ദിവ്യ ഹൈക്കോടതിയിലേക്ക് പോകാനൊരുങ്ങുന്നു. ചുരുക്കത്തില്‍, പിണറായി കാലത്ത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും പിടിച്ചുലച്ച മറ്റൊരു വിവാദക്കേസില്‍ കൂടി പുതിയ നിയമ വ്യവഹാരത്തിന്‍റെ, രാഷ്ട്രീയ പോരാട്ടത്തിന്‍റെ തലമൊരുങ്ങുകയാണ്. ആദ്യം ഗണ്‍മാന്‍മാന്‍രുടെ തല്ല്, അവര്‍ക്ക് സസ്പെന്‍ഷന്‍.. പിന്നാലെ സില്‍വര്‍ ലൈന്‍ റദ്ദാക്കാല്‍, ഇപ്പോഴിതാ.. നവീന്‍ ബാബു കേസ്.. കണക്ക് തീര്‍ക്കലോ സര്‍ക്കാര്‍ ലൈന്‍?