പിണറായി വിജയനും അദ്ദേഹത്തിന്‍റെ മകള്‍ ടി വീണയും രാജ്യത്തെ നിയമത്തിന് അതീതരാണോ? ഇവര്‍ അന്വേഷണ ഏജന്‍സികളുടെ പരിധിക്ക് പുറത്ത് പ്രത്യേക അവകാശമുള്ളളവരാണോ? ഇത് ചോദിക്കേണ്ടി വരുന്നത് കേരളത്തില്‍ ഇന്ന് അരങ്ങേറിയ ഗൂണ്ടായിസം കണ്ടതിനാലാണ്. വീണ ടിക്കെതിരായ കേസില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഭാഗ്യം കൊണ്ടു മാത്രമാണ് ജീവനോടെ രക്ഷപെട്ടത്. കലാപസമാനമായ അക്രമമാണ് സിപിഎം പ്രവര്‍ത്തകര്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയത്. ഇഡി കേസിനെ നിയമപരമായി നേരിടാന്‍ ധൈര്യമില്ലാത്തിനാലാണോ സിപിഎം ഉദ്യോഗസ്ഥരെ തെരുവില്‍ നേരിട്ടത് ? മാസപ്പടിയില്‍ ന്യായീകരിക്കാന്‍ ഒന്നുമില്ലെന്ന ബോധ്യത്തില്‍ പാര്‍ട്ടി അണികളെ തെരുവിലിറക്കുകയാണോ? തിരഞ്ഞെടുപ്പ് തോല്‍വിയുടെ കുറ്റപ്പെടുത്തലില്‍ ഒറ്റപ്പെട്ട പിണറായി വിജയനോട് സഹതാപം സൃഷ്ടിക്കാനുള്ള നാടകമോ ഇന്ന് കണ്ടത്? പ്രതിപക്ഷ നേതാവിനും മകള്‍ക്കും മടിയില്‍ കനമുണ്ട് എന്നതിന്‍റെ തെളിവോ ഇന്നത്തെ തെരുവുയുദ്ധം? മുഖ്യമന്ത്രി, പ്രധാനമന്ത്രിയുമായി ഗൂഢാലോചന നടത്തി റെയ്ഡ് നടത്തിയെന്ന പരിഹാസ്യമായ വാദം ഉയർത്തുന്നത് എന്തിനാണ്? ജനങ്ങളെ വിഡ്ഢികളാക്കി രക്ഷപ്പെടാമെന്നാണോ സിപിഎം കരുതുന്നത്?