ആരാകും മുഖ്യമന്ത്രി ? കേരളം ആകാംഷയോടെ കാത്തിരിക്കുകയാണ്. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്, രമേശ് ചെന്നിത്തല. ...വിസ്മയ വിജയത്തിനു ശേഷം മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസ് തിളച്ചുമറിയുകയാണ്. ഹൈക്കമാൻഡ് നിരീക്ഷകർ കൂടി എത്തുന്നതോടെ അവകാശവാദങ്ങളും അംഗബലവും ശക്തിപ്പെടുമെന്നുറപ്പ്. മറ്റ് സംസ്ഥാനങ്ങളിലെന്നതുപോലെ പാര്‍ട്ടി തീരുമാനമായിരിക്കും അന്തിമമെന്ന് നേതൃത്വം പറയുന്നു. അത് പാലിക്കാന്‍ ഏത് വലിയ നേതാവും ബാധ്യസ്ഥനാണ്. പ്രബലരായ മുന്നു നേതാക്കളിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നതിൽ ഹൈക്കമാൻഡും വിയർക്കുമോ? ഹൈക്കമാന്‍ഡ് പ്രതിനിധികളെ കാണുന്ന എംഎല്‍എമാര്‍ സ്വതന്ത്രമായി നിലപാട് പറയുമോ ? സമൂഹമാധ്യമപ്രചാരണങ്ങളും ഫ്ലക്സ് യുദ്ധവും ആശയക്കുഴപ്പമുണ്ടാക്കുമോ? എന്തായിരിക്കും കോൺഗ്രസ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം? കൗണ്ടര്‍ പോയന്റ് ചര്‍ച്ച ചെയ്യുന്നു.