പത്തുവര്‍ഷംമുമ്പ് കേരളം നിയമസഭയിലേക്ക് വോട്ടുചെയ്ത ഏപ്രിലിലാണ്, വേനലിലാണ് കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നൂറിലേറെപ്പേര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചത്. പത്തുവര്‍ഷത്തിനിപ്പുറം മറ്റൊരു ഏപ്രിലില്‍, കൊടുംവേനലില്‍ ഇതാ മറ്റൊരു വലിയ ദുരന്തം. തൃശൂര്‍ മുണ്ടത്തിക്കോട്ട്, തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വെടിക്കെട്ട് ഒരുക്കുന്ന വെടിപ്പുരയിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 13പേര്‍ മരിച്ചു. അഞ്ചുപേര്‍ 70ശതമാനം പരുക്കോടെ ചികില്‍സയിലാണ്. വൈകിട്ട് മൂന്നരയ്ക്കുണ്ടായ സ്ഫോടനത്തില്‍ രണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ച് വെടിക്കെട്ടുപുരകള്‍ കത്തി. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍പോലും ദുഷ്കരമായ സാഹചര്യമായിരുന്നു മണിക്കൂറിലേറെ നേരം. നമ്മളീ സംസാരിക്കുന്ന സമയത്തും അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തകരുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. എന്താണ് സംഭവിച്ചത്? എത്ര ആഘാതത്തിലുള്ള സ്ഫോടനമാണ് നടന്നത് എന്നതടക്കം ഏറ്റവും കൃത്യമായ, ഏറ്റവും ഒടുവിലെ വിവരങ്ങളിലേക്കാണ് ഇന്ന് കൗണ്ടര്‍പോയന്റ്. 

ENGLISH SUMMARY:

Thrissur fireworks tragedy occurred in April, a decade after the Puttingal fireworks disaster. The explosion at a fireworks storage shed for Thrissur Pooram resulted in multiple fatalities and severe injuries.