വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പ്രതീക്ഷയും സ്വപ്നവുമാണ് നിര്‍മാണം പുരോഗമിക്കുന്ന ടൗണ്‍ഷിപ്. തിരഞ്ഞെടുപ്പിന് മുന്‍പ് 178 വീടുകള്‍ കൈമാറിയ പ്രൗഡഗംഭീരമായ ചടങ്ങ് സര്‍ക്കാര്‍ നടത്തിയെങ്കിലും ഒരു വീട്ടില്‍ പോലും താമസം തുടങ്ങിയിട്ടില്ല. ഈ വീടുകളുടെ പണികളെല്ലാം പൂര്‍ത്തിയായെന്നും അനുബന്ധസൗകര്യങ്ങള്‍ മാത്രമാണ് ഒരുക്കാനുള്ളതെന്നുമാണ് മുഖ്യമന്ത്രിയടക്കം പറഞ്ഞത്. അതില്‍ രണ്ട് വീടുകളുടെ മേല്‍ക്കൂരയിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. വീട്ടുടമ തന്നെയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വിള്ളലല്ല ചെറിയ ക്രാക്ക് മാത്രമാണെന്നാണ് കരാര്‍കമ്പനിയുടെ വിശദീകരണം. ഇന്ന് സ്ഥലത്തെത്തിയ മന്ത്രി കെ.രാജന്‍ പരിശോധന നടത്തി കണ്ടെത്തിയത് ഇത് വിള്ളലല്ല, മാര്‍ക്കര്‍ കൊണ്ടുള്ള വരയാണ് എന്നാണ്. പക്ഷെ, വെള്ളം കിനിഞ്ഞ പാടുണ്ടെന്ന് മന്ത്രി സമ്മതിക്കുന്നുണ്ട്. നിര്‍മാണത്തിലെ അപാകതയും അഴിമതിയുമാണ് ഇതിന് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കൗണ്ടര്‍പോയിന്റ് ചോദിക്കുന്നു, ദുരന്തബാധിതരെ കബളിപ്പിക്കുന്നതാര്?