ജനമത് കുറിച്ചുകഴിഞ്ഞു. പിണറായിയുടെ പത്താണ്ടിന്‍റെ തുടര്‍ച്ചയോ അതോ മാറ്റത്തില്‍ യുഡിഎഫിന്‍റെ വരവോ? ഉറ്റുനോക്കുന്നത് അതാണ്. വിധിയുടെ തീര്‍പ്പറിയാന്‍ ഇനി ഒരുമാസക്കാലം കാത്തിരിക്കണം. അതിനിടയില്‍ ശതമാനക്കണക്കുകളും വോട്ടിങ്ങിന്‍റെ ലക്ഷണമനുസരിച്ചുള്ള കൂട്ടലും കിഴിക്കലുമൊക്കെ രാഷ്ട്രീയ കേരളം തുടങ്ങിക്കഴിഞ്ഞു. നൂറ് കടക്കുമെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ച് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ കിട്ടിയ സീറ്റിനേക്കാള്‍ അധികം സീറ്റ് ലഭിച്ച് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പിണറായി വിജയന്‍റെ വാക്കുകളും കേട്ടു. നിര്‍ണായക ശക്തിയാകുമെന്ന് ബിജെപിയുടെയും അവകാശവാദം. കൗണ്ടര്‍ പോയിന്‍റും പരിശോധിക്കുന്നു – ആര്‍ക്കാ വോട്ട് വീണത്?