നാല് വോട്ടിന് നാടിന്‍റെ നെഞ്ച് കലക്കുന്നത് ആരാണ് ? വികസനവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യേണ്ടിടത്തേക്ക് ലൗജിഹാദും, കൗമിലെ കുട്ടിയും തുടങ്ങി വിഷ വിത്ത് പാകുന്നതരാണ് ? ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കേട്ടത് കാട്ടാക്കടയിലെ BJP സ്ഥാനാര്‍ഥി പി.കെ.കൃഷ്ണദാസ് വക- ലൗജിഹാദ് കഥ.
അതിന് മുന്‍പ് വട്ടിയൂര്‍കാവിലെ ബിജെപി സ്ഥാനാര്‍ഥി ആര്‍.ശ്രീലേഖയും ലൗജിഹാദ് എടുത്തിട്ടു. ഗുരുവായൂരില്‍ വാക്കിലും ബാനറില്‍ കൊണ്ടും മതം തിരിച്ച് പറഞ്ഞ് ബി.ഗോപാല കൃഷ്ണനും വിവാദത്തിലാണ്. പേരാമ്പ്രയില്‍ ഖൗമിലെ കുട്ടി അനൗണ്‍സ്മെന്‍റ് പോര് തീര്‍ന്നിട്ടില്ല.
അപ്പോഴാണ് കാസര്‍കോട് നിന്ന് വനിതാ ലീഗ് നേതാവിന്‍റെ വക ’ കപടന്‍ എന്നര്‍ഥം വരുന്ന എന്നാല്‍ പല മാനങ്ങളില്‍ ഉപയോഗിക്കാവുന്ന ‘മുനാഫിഖ് ’ എന്ന അറബി പദം തിരുകയുള്ള പ്രസംഗം തിരുകിയുള്ള പ്രസംഗവും വോട്ടുപിടുത്തവും. പ്രചാരണം തീരുമ്പോള്‍ നാല് വോട്ടുറപ്പിക്കാന്‍ എന്തും ചെയ്യും എന്തും പറയും എന്ന നിലപാടാണോ ? ആര്‍ക്കെല്ലാം ? വോട്ടുപിടുത്തം വര്‍ഗീയമാക്കുന്നതാര് ?