തിരഞ്ഞെടുപ്പ് പോരാട്ടം മുറുകിയതോടെ നുണ പറച്ചിലാണ് വിഷയം. വയനാട് ഭവനനിര്‍മാണ പദ്ധതി മുതല്‍ എസ്‍ഡിപിഐ , ബിജെപി ഡീല്‍ വരെ നുണ പറയുന്നതാര്?നുണേശനെന്നും നുണറായി എന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പരസ്പരം വിളിക്കുന്ന തരത്തിലേക്ക് കേരള രാഷ്ട്രീയം മാറുന്നതെന്ത്? വികസന, ക്ഷേമപദ്ധതികളെക്കുറിച്ച് പരസ്യവാചകങ്ങളായും പ്രസംഗങ്ങളായും നാം കേള്‍ക്കുന്നതില്‍ നുണയെത്ര? സത്യമെത്ര? വര്‍ഗീയസംഘടനകളുമായുള്ള പിന്‍വാതില്‍ ധാരണകളുടെ കാര്യത്തില്‍ സത്യമെന്ത് നുണയെന്ത്?

ENGLISH SUMMARY:

Kerala election lies and propaganda are dominating the political discourse, with accusations of misinformation ranging from the Wayanad housing project to alleged SDPI-BJP deals. The intensity of these claims has escalated to personal attacks, raising questions about the veracity of development and welfare schemes presented to the public.