ഈ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണ രംഗത്ത് രണ്ടാംവട്ടമാണ് രാഹുല്‍ഗാന്ധി പിണറായിയെ ലക്ഷ്യമിട്ട് ബിജെപി ബന്ധ ആരോപണം ഉന്നയിക്കുന്നത്. ഇന്നലെ കോഴിക്കോട് പൊതുയോഗത്തില്‍ വീഡിയോ സന്ദേശത്തിലൂടെ രാഹുല്‍ പറഞ്ഞു– ബിജെപിയെ എതിര്‍ക്കുന്ന നേതാക്കളെ.. അവര്‍, സകല സന്നാഹവും ഏജന്‍സികളെയും വച്ച് കടന്നാക്രമിക്കുന്നു. എനിക്കെതിരെ 40 കേസുണ്ട്. ഒരു മുറിയിലിട്ട് അഞ്ചുദിവസം ചോദ്യം ചെയ്തു. പക്ഷേ, പിണറാക്കെതിരായ അഴിമതിക്കേസുകള്‍ പോലും എവിടെയും എത്താതെ പോകുന്നു. ഇത്രയുമായപ്പോള്‍ രാഹുലിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയുടെ മറുപടി. ഒരു കാര്യവും നേരേ ചൊവ്വേ മനസിലാക്കാത്തയാള്‍, കണ്ടാലും കൊണ്ടാലും പഠിക്കാത്തയാള്‍, അ‍ഖിലേന്ത്യാ നേതാവായിട്ടും പ്രാദേശിക നേതാവിന്‍റെ കാര്യവിവരം ഇല്ലാത്തയാള്‍ എന്ന് തുടങ്ങി. പറഞ്ഞ കാര്യത്തിനപ്പുറം പറഞ്ഞയാളിലേക്ക് കൂടി ഊന്നി പിണറായി. ഈ വിധം പിണറായി പറയുന്ന  മോദിയുടെയും അമിത്ഷായുടെയും ഗുഡ്ബുക്കില്‍ കയറാനാണെന്ന് കോണ്‍ഗ്രസ്. തീര്‍ന്നില്ല, ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്ന ഡീല്‍ ആരോപണം, ഇന്ന് പണറായി –സതീശന്‍ ഫേസ് ബുക്ക് യുദ്ധത്തിലേക്ക് കൂടി വഴിമാറി മുറുകുന്നതും നമ്മള്‍ കണ്ടു. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– ഈ പോരിന്‍റെ പോക്ക്  ഏങ്ങോട്ട് ? പിണറായിയുടെ മറുപടിയോ രാഹുലിന്‍റെ വിമര്‍ശനമോ അതിരുവിട്ടോ ? ഇവിടെ ബിജെപിയെ സുഖിപ്പിക്കുന്നുണ്ടോ, എങ്കില്‍ ആര് ?

Rahul Gandhi Accuses Pinarayi Vijayan of BJP Nexus:

Rahul Gandhi's recent election campaign saw him directly target Pinarayi Vijayan with allegations of a BJP connection, sparking a significant political debate. This exchange highlights the intense rivalry and accusations within Kerala's political landscape