ഡീലുണ്ടോ ഡീല്‍? എന്തിലെല്ലാം ആണ് ഡീല്‍? എവിടെയൊക്കെയാണ് ആരോപണം? മണ്ഡലങ്ങളിലെ മുന്നണി ധാരണകളില്‍ മാത്രമോ ഡീല്‍ ആക്ഷേപം? തിരഞ്ഞെടുപ്പ് നടത്തുന്ന കമ്മിഷനും കേന്ദ്രഭരണപ്പാര്ട്ടി ബിജെപിയും തമ്മിലും ഡീലുണ്ടോ? ഉണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. അതിന് ഏറ്റവും നല്ല ഒരായുധം കേരളത്തില്‍ നിന്ന് നിന്ന് വീണുകിട്ടി. ദേശീയ തലത്തില്‍ അത് കത്തിക്കുകയാണ് പാര്‍ട്ടി. പ്രധാനമന്ത്രിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും ഒരേ ഓഫിസില്‍ ജോലിചെയ്യുന്ന എ.ഐ. നിര്‍മിത ദൃശ്യമുണ്ടാക്കി കോണ്‍ഗ്രസിന്റെ കടന്നാക്രമണം. തൃണമൂലും ഈ സീല്‍ ബംഗാളില്‍ ആയുധമാക്കുന്നു. സീലിന്മേല് കമ്മിഷന് നല്കിയ വിശദീകരണമുണ്ട്. ക്ലറിക്കല്‍ തെറ്റെന്ന്. ഉദ്യോഗസ്ഥനെതിരെ നടപടിയുമുണ്ടായി. ഇതോടെ, കേരള പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിവാദ കത്ത് ഉള്‍പ്പെട്ട 290 സമൂഹമാധ്യമപോസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം നീക്കേണ്ടി വന്നു. അതും വിമര്‍ശനത്തിനിടയാക്കി. ഈ വേള കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു– കേള്‍ക്കുന്ന ഡീല്‍ ആരോപണങ്ങളില്‍ എന്തിലെല്ലാമുണ്ട് കാര്യം, വസ്തുത, ഗൗരവം? സീലും ഡീലെന്ന് കാണണോ?