ചെറ്റത്തരത്തില്‍ തുടങ്ങി കോമാളിയിലൂടെ വളര്‍ന്ന് സമുന്നത നേതാക്കള്‍ക്കെതിരായ അശ്ലീല പ്രചാരണത്തില്‍ എത്തിനില്‍ക്കുകയാണ് തിരഞ്ഞെടുപ്പുകാലത്തെ ക്രൂരമായ വ്യക്തിഹത്യ. നാലു വോട്ടിനു വേണ്ടി ഏതറ്റവും വരെ പോകുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയും മുന്‍മന്ത്രിയും മുതല്‍ മുഖമില്ലാത്ത വ്യാജ പ്രൊഫൈലുകാര്‍ വരെ കളത്തിലുണ്ട്.

ഗുരുവായൂരിലെ ബിജെപി നേതാവിന്‍റെതുപോലുള്ള വര്‍ഗീയ വിഷം ചീറ്റല്‍ വേറയും. ആരോഗ്യകരമായ ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പ് എന്നത് ആശയങ്ങളുടെ പോരാട്ടമാണ്. നേട്ടങ്ങളും നിലപാടുകളും വിലയിരുത്താന്‍ വോട്ടര്‍മാരെ പ്രാപ്തരാക്കുന്ന പ്രകിയയാവണം പ്രചാരണം.

എന്നാല്‍ സമ്പൂര്‍ണ സാക്ഷരരും അമേരി്ക്കയെപ്പോലും മറികടക്കുന്ന വികസന സൂചികകള്‍ അവകാശപ്പെടുന്നവരുമായ മലയാളികള്‍ മര്യാദയുടെ സകലസീമയും ലംഘിക്കുകയാണോ ?കേരളസാര്‍ , 100%ലിറ്ററസി സാര്‍ എന്ന പരിഹാസത്തിന് സ്വയം സമര്‍പ്പിക്കുകയാണോ?. വ്യക്തിഹത്യയും ദ്വയാര്‍ഥപ്രയോഗങ്ങളുമാണോ വിജയത്തിലേക്കുള്ള കുറുക്കുവഴി ? 

ENGLISH SUMMARY:

Election character assassination in Kerala has escalated from petty insults to obscene attacks against prominent leaders, driven by a desperate pursuit of votes. This degradation of political discourse, involving both established figures and anonymous profiles, raises concerns about the health of democratic campaigning.