thantri-arrest-kerala-assembly

ശബരിമല സ്വര്‍ണക്കൊള്ളമാത്രമല്ല, അതില്‍ തന്ത്രി കണ്ഠരര് രാജീവരെ വേട്ടയാടി എന്ന വാദവും തിരഞ്ഞെടുപ്പ് പോര്‍ക്കളത്തെ തീപിടിപ്പിക്കാന്‍ പോവുകയാണ്. ഇന്ന് നിയമസഭയില്‍ കണ്ടത് അതിന്‍റെ കര്‍ട്ടണ്‍ റൈസര്‍. ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന്‍റെ മുദ്രാവാക്യത്തില്‍ ഒന്നായി തന്ത്രിയുടെ അറസ്റ്റുകൂടി ഇപ്പോള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നു. അതിന് കാരണം, തെളിവിന്‍റെ ഒരു തരിയില്ലാതെയാണ് തന്ത്രിയെ എസ്ഐടി പിടിച്ചതെന്ന ജാമ്യവിധിയിലെ കോടതിയുടെ വാക്കുകളാണ്. ഒപ്പം ജാമ്യത്തിനായി തന്ത്രി മുന്നോട്ട വച്ച വാദവും.

യുവതീ പ്രവേശന കാലത്ത് സ്വീകരിച്ച സര്‍ക്കാര്‍ വിരുദ്ധ നിലപാടിന് ഇപ്പോള്‍ ഈ കേസില്‍ കുടുക്കി പകവീട്ടുകയാണെന്ന് തന്ത്രി പറയുന്നത് പൂര്‍ണായും ഏറ്റടുത്ത് ഇന്ന് നിയമസഭയില്‍ കെ.ബാബു ഭരണപക്ഷത്തെ കടന്നാക്രമിച്ചു. അങ്ങനെ തന്ത്രിയെ പൂട്ടി മന്ത്രി രക്ഷിക്കാനുള്ള കുതന്ത്രം വേണ്ടെന്ന് വാദിച്ചു. തന്ത്രിക്കെന്താ പ്രത്യേകതയെന്ന് മന്ത്രി എം.ബി രാജേഷ്. കോണ്‍ഗ്രസ് ബിജെപി വാദം നിരത്തുകയാണെന്നും ഭരണപക്ഷം. പെരുങ്കള്ളന്‍മാരുടെ ലിസ്റ്റിലാണ് തന്ത്രിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ വാക്കുകളുടെ തുടര്‍ച്ചയാണ് സഭയിലും ഭരണപക്ഷത്ത് നിന്ന് കേട്ടത്.

ENGLISH SUMMARY:

The arrest of Sabarimala Thanthri Kandararu Rajeevaru in the gold theft case has turned into a massive political storm in the Kerala Legislative Assembly. Opposition leaders, including K. Babu, accused the LDF government of settling old scores from the Sabarimala women’s entry protest by framing the Thanthri. The controversy gained momentum after the court, while granting bail, noted that the Special Investigation Team (SIT) failed to provide even a shred of evidence against the priest. While the opposition demanded the resignation of Devaswom Minister VN Vasavan, the ruling front, led by MB Rajesh, questioned if the Thanthri holds any special status above the law. CPM State Secretary MV Govindan’s earlier remark labeling the Thanthri as a 'master thief' was also echoed in the house. As Kerala approaches the 2026 Assembly elections, the Sabarimala issue is once again taking center stage in the state's political discourse. Stay updated on the latest political developments and legal battles surrounding the Sabarimala temple.