TOPICS COVERED

തിരിഞ്ഞെടുപ്പായി, നാടുനീളെ ജാഥകളുമായി. വികസന മുന്നേറ്റ ജാഥകള്‍ മൂന്നെണ്ണം എല്‍.ഡി.എഫ് ക്യാംപിനെ ആവേശത്തിലാഴ്ത്തുമ്പോള്‍.. പ്രതിപക്ഷ നേതാവിന്‍റെ‌ പുതുയുഗ യാത്ര യുഡിഎഫ് നിലയത്തില്‍ ചൂടേറ്റുന്നു. രണ്ടിടത്തും രാഷ്ട്രീയ വാക്പോരിന്‍റെ വകയുണ്ട്. .ട്രോളുകളുണ്ട്. പിആര്‍ സ്റ്റണ്ടെന്ന ആരോപണമുണ്ട്. ഏറ്റവുമൊടുവില്‍ കണ്ടത് വി.ഡി.സതീശന്‍റെ ജാഥയിലെ കുറ്റ്യാടി എപ്പിസോഡാണ്. പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതിന്‍റെ അരിശമാണെന്ന് ഒരു കൂട്ടര്‍. പ്രതിപക്ഷ നേതാവ് പ്രസംഗിച്ചോട്ടെ എന്ന് ഷാഫി പറഞ്ഞ് ഒഴിഞ്ഞപ്പോള്‍, അത് തടഞ്ഞതാണെന്നും നമ്മള്‍ കണ്ടത് സ്നേഹ നിര്‍ബന്ധവും സ്നേഹത്തള്ളുമാണെന്നും കോണ്‍ഗ്രസ് നേതാകള്‍. അതിന് മുന്‍പേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ റാലിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ധര്‍മ്മടം മമ്പറത്ത് അണിനിരന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ദൃശ്യങ്ങളാണ് ട്രോളിനാധാരമായത്. ക്ഷേമ പെന്‍ഷന്‍ നിങ്ങള്‍വന്നാലെ കിട്ടൂ എന്ന ഒരു വയോധികന്‍റെ പ്രതികരണവും പി.ആര്‍.സ്റ്റണ്ടെന്ന ആക്ഷേപം കേട്ടു. അങ്ങനെ തിരഞ്ഞെടുപ്പ് കാല വീറും അതിനൊത്ത സകല ചേരുവകളുമായി തുടരുന്നു ജാഥകള്‍– കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു, ജാഥകളില്‍ തെളിയുന്നതെന്ത് ?

ENGLISH SUMMARY:

Kerala election rallies are dominating the political landscape, with both LDF and UDF campaigning intensely. These rallies, often accompanied by political satire and accusations of PR stunts, are a key feature of the election period.