TOPICS COVERED

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിനം മുതല്‍ തുടങ്ങിയ കൂട്ടപ്പൊരിച്ചില്‍ വഴിത്തിരുവില്‍.  പതിനൊന്നു വര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഭരണകാലത്ത് ആദ്യമായി ലോക്സഭ സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയം.  സ്പീക്കർ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്‍റെ  അവിശ്വാസ നോട്ടീസ്. പ്രസിദ്ധീകരിച്ചെന്ന് കോണ്‍ഗ്രസും ഇല്ലെന്ന് രചയിതാവും പ്രസാധകരും പറയുന്ന പുസ്തകവുമായി സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്. അതിലെ ഏതുപരാമർശത്തെയും ഭയപ്പെടും വിധം ആക്രമണോത്സുകതയോടെ തടസപ്പെടുത്തുന്ന ഭരണപക്ഷം. പ്രധാനമന്ത്രിക്ക് ഭയമെന്ന് പ്രതിപക്ഷം. സ്പീക്കര്‍ പദവിയെ പ്രതിപക്ഷം അവഹേളിച്ചെന്ന് ഭരണപക്ഷം. അധികാരത്തിൻറെ ധാർഷ്ട്യത്തിൽ തങ്ങളെ നിശബ്ദമാക്കുന്നുവെന്ന് പ്രതിപക്ഷം. ജനാധിപത്യത്തെ വെല്ലുവിളിച്ച് പാർലമെൻറിനെ ബന്ദിയാക്കുന്നുവെന്ന് ഭരണപക്ഷം. ​ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഇന്ന് നാം കാണുന്നത്  ജനാധിപത്യത്തിനായുള്ള പോരാട്ടമാണോ, അതോ ജനാധിപത്യത്തിൻറെ തകർച്ചയോ? നിയമനിർമാണസഭയിൽ പോലും അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാൽ  ജനാധിപത്യത്തിൻറെ അർത്ഥമെന്താണ്? 

ENGLISH SUMMARY:

Parliament's budget session has reached a turning point with the first no-confidence motion against the Lok Sabha Speaker during the Modi government's 11-year rule. The opposition alleges bias from the Speaker, leading to significant parliamentary disruptions and a debate on the state of Indian democracy.