റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖന്‍, കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് സ്ഥാപക മേധാവി, ഡോ.സിജെ റോയി.. ആദായ നികുതി റെയ്ഡിനിടെ ഇടനെഞ്ചില്‍ സ്വയം വെടിയുതിര്‍ത്ത് ജീവന്‍വെടിഞ്ഞതിന് പിന്നില്‍ എന്തല്ലാമാണ് ? എന്തിനായിരുന്നു കൈടുംകൈ ? ഇതുവരെ ഉത്തരം കിട്ടാത്ത, കിട്ടേണ്ട ആ ചോദ്യത്തില്‍.. റോയിയുടെ ബന്ധുക്കള്‍ വിരല്‍ചൂണ്ടുന്നത് ആദായ നികുതി ഉദ്യോഗസ്ഥരുടെ നേരെ. അവരുണ്ടാക്കിയ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് മരണത്തിന് കാരണമെന്ന് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് സഹോദരന്‍റെ ആക്ഷേപം. ബിസിനസിലെ കടുത്തവെല്ലുവിളികളെ നേരിട്ട് തഴക്കവും വഴക്കവുമുള്ള റോയി ഒരു നികുതികേസിന്‍റെ പേരില്‍ എന്തിനിത് ചെയ്യണം എന്ന ചോദ്യമുയര്‍ത്തവരുമുണ്ട്. ദുരൂഹത നീക്കണമെന്ന് യുഡിഎഫ് നോതാക്കള്‍. ആദായനികുതി വകുപ്പ് ചെയ്തത് മനുഷ്യത്വരഹിത നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. രാഷ്ട്രീയ പ്രതികരണങ്ങളും കണ്ടു നമ്മള്‍. മരണം കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. – കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– കേന്ദ്ര അന്വേഷണ ഏജന്‍സി റോയിയെ മരണത്തിലേക്ക് തള്ളിവിട്ടോ ? പിന്നിലെന്താണ് ?