വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും കൈകോര്‍ത്തു. SNDP ഐക്യപ്രമേയം പാസാക്കി. പെരുന്നയിലേക്ക് പെരുത്ത് സന്തോഷത്തോടെ വെള്ളാപ്പള്ളിക്കും മകനും സുകുമാരന്‍ നായരും സ്വാഗതമോതി. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലും ഇരുവര്‍ക്കും പൊതുശത്രു വി.ഡി.സതീശന്‍. അത്രവലിയ ഉമ്മാക്കിയൊന്നുമല്ല സതീശനെന്ന് സുകുമാരന്‍ നായര്‍, പുകഞ്ഞ കൊള്ളി പുറത്തെന്ന് വെള്ളാപ്പള്ളി. സജി ചെറിയാന്‍ വര്‍ഗീയ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയേണ്ടിയിരുന്നില്ല എന്നും നിലപാട്. ലീഗിനെതിരെയും വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രമേയം പാസാക്കി. സകല വിദ്വേഷ പരാമര്‍ശങ്ങളും ലീഗിനെതിരാണ് എന്ന് ഇന്നും അദ്ദേഹം വിശദീകരിച്ചു. ലീഗല്ലാത്ത ആരോടും ചര്‍ച്ചയ്ക്ക് തയാറാണ്. ജമാഅത്തെ ഇസ്ലാമിയോട് പോലും. അവരെന്താ മനുഷ്യരല്ലേ എന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം. ഈ സമുദായ നേതൃത്വ ഐക്യത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ചിലര്‍ പറഞ്ഞ് പരത്തുന്നുണ്ട്. അതിന് തലവച്ച് കൊടുക്കാനില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– സത്യത്തില്‍ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ഉന്നമിടുന്നതെന്ത് ?–