ഇറാനെ മുച്ചൂടും തകര്‍ത്തേ പിന്‍വാങ്ങൂ എന്ന് ആണയിടുന്നു അമേരിക്ക. യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ നമ്മുടെ അടുക്കളകളും പൂട്ടലിന്‍റെ വക്കിലാകുന്നു, നമ്മുടെ പോക്കറ്റും കാലിയാകുന്നു. രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇറാനില്‍ ഭരണമാറ്റം എന്ന പ്രഖ്യാപിത ലക്ഷ്യം സാധ്യമായില്ല എന്നു മാത്രമല്ല കുറേക്കൂടി യാഥാസ്ഥി്കനായ ഭരണാധികാരിയെ ആ രാജ്യത്തിന് നല്‍കി. ഗള്‍ഫ് രാജ്യങ്ങളെയാകെ യുദ്ധനിഴലിലാക്കി. എണ്ണവില പിടിവിട്ടു പോകുന്നു, പാചകവാതകം കിട്ടാനില്ല. ഡോണള്‍ട് ട്രംപും ബെന്യമിന്‍ നെതന്യാഹുവും ചേര്‍ന്ന് തുടങ്ങിയ ഈ യുദ്ധം ലോകത്തെ നയിക്കുന്നത് മൂന്നാം ലോകമഹായുദ്ധത്തിലേക്കോ? ഇറാന്‍റെ ചെറുത്തുനില്‍പ്പ് ശേഷിയെക്കുറിച്ചുള്ള യുഎസ്– ഇസ്രയേല്‍ സഖ്യത്തിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിയോ?