ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്ന് ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരമായിട്ടില്ല. 1) ഈ അമ്പലക്കൊള്ളയുടെ ബുദ്ധികേന്ദ്രമാര് ? 2) മോഷ്ടിച്ചോണ്ട് പോയ സ്വര്‍ണത്തിന് എന്തുസംഭവിച്ചു ? 3) പുറത്തുവന്നതിനപ്പുറമുള്ള സ്വര്‍ണമോഷണം അവിടെ നടന്നിട്ടുണ്ടോ ?... ഈ ചോദ്യങ്ങള്‍ അങ്ങനെ നില്‍ക്കെ.. ഈ സമയം നമ്മള്‍ കാണുന്നത്, മുന്‍ ദേവസ്വം മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കടകംപള്ളി സുരേന്ദ്രനെ എസ്‍.ഐ.ടി ചോദ്യം ചെയ്യുന്നതാണ്. ഒന്നു തന്‍റെ അറിവോടെയല്ലെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂര്‍പ്രകാശിനെ ഇനി ചോദ്യം ചെയ്യും എന്നാണ് വിവരം. പോറ്റിയുമായി അടുപ്പമുണ്ട് എന്നതാണ് കാരണം. മുന്‍ ദേവസ്വം പ്രസിഡന്‍റ് പി.എസ് പ്രശാന്തില്‍ നിന്നും മൊഴിയെടുത്തു കഴിഞ്ഞു. ഇതുവരെ കണ്ട അന്വേഷണത്തില്‍ കാതലായ ചോദ്യങ്ങള്‍ ആര്‍ക്ക് നേരെയാണ് ഉയരുന്നത് ? പൊലീസിനുമുന്നിലായാലും പൊതുജനസമക്ഷമായാലും ആരാണ് ഒളിച്ചുകളിക്കുന്നത് ? അടൂര്‍ പ്രകാശിലേക്ക് എത്തുമോ അന്വേഷണം ? ഒരുവട്ടം ചോദ്യം ചെയ്ത വിട്ടയച്ചെങ്കിലും അന്വേഷണ റഡാറിലുള്ള കടകം പള്ളി സുരന്ദ്രനെ കാത്തിരിക്കുന്നത് എന്ത് ?