ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം സര്‍ക്കാരിലേക്കുമോ? സ്വര്‍ണക്കൊള്ള നടന്ന കാലത്തെ ദേവസ്വം മന്ത്രിയെ എസ്ഐടി വിളിച്ചുവരുത്തി ചോദ്യംചെയ്തത് എന്തിന്റെ സൂചന? ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം തൃപ്തികരമായി വിശദീകരിച്ചോ കടകംപള്ളി സുരേന്ദ്രന്‍? ഇതുവരെ പുറത്തുവന്ന വിവരങ്ങളിലൊന്നും കടകംപള്ളിക്കെതിരെ മൊഴിയോ കോടതി പരാമര്‍ശങ്ങളോ ഇല്ലെന്നിരിക്കെ അന്വേഷണ സംഘത്തിന്റേത് സ്വാഭാവിക നടപടി മാത്രമോ? എ.പത്മകുമാറിനെതിരെ നടപടിയെവിടെ എന്ന ചോദ്യത്തിന് റിപ്പോര്‍ട്ട് വരട്ടെ എന്ന് ആവര്‍ത്തിച്ചുപറയുന്ന സിപിഎം നേതൃത്വത്തെ ഞെട്ടിച്ചോ മുന്‍ മന്ത്രിയുടെ ചോദ്യംചെയ്യല്‍? തിരഞ്ഞെടുപ്പ് കാരണം കടകംപള്ളിയുടെ ചോദ്യംചെയ്യല്‍ വൈകിപ്പിച്ചു, അത് രഹസ്യമാക്കിയും വച്ചു എന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടോ? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.