TOPICS COVERED

മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റത്തില്‍ ഉലഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. എട്ട് പഞ്ചായത്ത് അംഗങ്ങളും ജയിച്ച ശേഷം കോണ്‍ഗ്രസ് അംഗത്വം രാജിവച്ച് ബിജെപി പിന്തുണയില്‍ ഭരണം പിടിച്ചതാണ് വിഷയം. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍‌ത്തിരിക്കുന്നവരാണ് കോണ്‍ഗ്രസ് എന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി.അവിടെയാരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ്. അവരെ ബിജെപിയില്‍ എത്തിക്കാന്‍ മുഖ്യമന്ത്രിക്ക് ആണ് ആഗ്രഹമെന്നും മറുപടി. വിവാദം കനത്തതോടെ, എട്ടുപേര്‍ക്കെതിരെയും കൂറുമാറ്റ നടപടിക്ക് കോണ്‍ഗ്രസ് നീക്കം. രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍. മറ്റത്തൂരിനൊപ്പം, മറുനാട്ടിലെ കര്‍ണാടകയിലെ, കുടിലുകള്‍ ബുള്‍ഡോസര്‍ വച്ച് പൊളിച്ച കാര്യത്തിലും കേരളത്തില്‍  രാഷ്ട്രീയപ്പോര്. ഇതെല്ലാം, ബിജെപിയെ പുല്‍കാന്‍ വെമ്പുന്ന കോണ്‍ഗ്രസിന്‍റെ അടയാളങ്ങണെന്ന് സിപിഎം പ്രചാരണം. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു മറ്റത്തൂരില്‍ കണ്ടതെന്ത് ? നാളത്തെ ബിജെപിയാര് ?

ENGLISH SUMMARY:

Kerala politics is currently facing turmoil due to defections in Mathathur Panchayat. This situation has sparked political debates and accusations between major parties in Kerala.