ക്രിസ്മസ് വാരത്തില്‍, എന്തിന് തിരുപ്പിറവി ദിനത്തിലെങ്കിലും ഇന്ത്യയെന്ന മതേതര–ജനാധിപത്യ രാജ്യത്ത് എല്ലായിടത്തും വിശ്വാസിക്ക് നിര്‍ഭയമായ ആരാധനയ്ക്കും സങ്കോചമില്ലാത്ത സന്തോഷത്തിനും അവകാശമില്ലേ. തീര്‍ച്ചയായും ഉണ്ട്. എന്നിട്ടത് സാധ്യമാകുന്നുണ്ടോ. നിസ്സംശയം പറയാം. ഇല്ല.
ഒന്നല്ല, ഒറ്റപ്പെട്ടതല്,. ഒരാഴ്ചയ്ക്കിടെ മാത്രം അനവധി അക്രമസഭവങ്ങള്‍. ഗാസിയാബാധില്‍ മത ചടങ്ങിനിടെ വേദിയില്‍ അതിക്രിമച്ച് കയറി പുരോഹതനെ കണ്ണുരുട്ടിയും വായ അടപ്പിച്ചും ചോദ്യം ചെയ്തും ഭയം വിതക്കുന്നു. ഉത്തപ്രദേശില്‍ തന്നെ ബറേലിയില്‍ ക്രൈസ്തവ ദേവാലയത്തിന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുന്നു. ഒഡീഷയില്‍ സാന്‍റാ വേഷത്തോടും കലി. അത് വില്‍പനയ്ക്ക് വച്ചതിന് കച്ചവടക്കാരനെ വിരട്ടുന്നു.
മധ്യപ്രദേശില്‍ ജബല്‍പൂരില്‍ കാഴ്ചപരിമതിയുള്ള പെണ്‍കുട്ടികളെ ബിജെപി നേതാവ് തന്നെ അപമാനിച്ചത് ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തു എന്ന പേരിലാണ്. പരാതിയില്ല. അതിനാല്‍ കേസുമില്ലെന്ന് പൊലീസ് ന്യായം. ചത്തിസ്ഗഡില്‍ റായ്പൂരിലെ മാളില്‍ ഹര്‍ത്താലിന്‍റെ മറവില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ തല്ലിപ്പൊളിച്ച് അക്രോശിക്കുന്നവര്‍.
എന്തിന്.. ഈ കേരളത്തില്‍ പാലക്കാട് പുതുശേരിയിൽ കാരൾ സംഘം അക്രമിക്കപ്പെടുന്നു. ആ കുട്ടികള്‍ ബിജെപി നേതാക്കളുടെ വാക്കുകളിലൂടെ വീണ്ടും അധിക്ഷേപിക്കപ്പെടുന്നു. അങ്ങനെ.. അസഹിഷ്ണുതയുടെ, ഭയം വിതയ്ക്കലിന്‍റെ, വിദ്വേഷ പ്രവൃത്തികളുടെ ലിസ്റ്റ് നീളുകയാണ്.
ക്രിസ്മസ് ദിനം.. ‘വാജ്പേയ് ജന്മദിനാഘോഷം’ എന്ന പേരില്‍ പൊതുഅവധി റദ്ദാക്കി ഉത്തരവിറക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരും, കേരളത്തിലെ ലോക്ഭവനും വരെ ഇതിനടെയില്‍. അതേ നേരത്ത്, ഡല്‍ഹി CNI സഭാ ആസ്ഥാനത്തെ പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രിയെയും ബിജെപി സംസ്ഥാന അധ്യക്ഷനെയും നമ്മള്‍ കണ്ടു. നാടൊട്ടുക്കും ക്രൈസ്തവരെ അക്രമിക്കുന്നത് വട്ടുള്ളവരാണെന്നും, അത് വിവാദമാക്കരുതെനും ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് രാജീവ് ചന്ദ്രശേഖരിന്‍റെ ന്യായം.