രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന് വൻ ബാധ്യത ആകുകയാണോ? പുതിയ പരാതികൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയോണോ?  യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്പ്പിച്ചിട്ടും നിയമസഭയിൽ മാറ്റിയിരുത്തിയിട്ടും പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടും പാലക്കാട്ട് പാർട്ടി പരിപാടികളിൽ സജീവമാകാൻ രാഹുലിന് അനുവാദം കൊടുത്തത് ആരാണ്? എതിര് നിന്ന നേതാക്കളെ സൈബർ സംഘങ്ങള്‍ ആക്രമിച്ചപ്പോൾ മറഞ്ഞിരുന്ന് പിന്തുണച്ചത്  ആരൊക്കെയാണ്? ഏറെ പ്രതീക്ഷ നൽകിയ യുവനേതാവിന്‍റെ പതനം കോൺഗ്രസിൽ പുതിയ മാറ്റങ്ങൾക്ക് കാരണം ആകുമോ? കിട്ടിയ പരാതി പൊലീസിന് കൈമാറിയ നടപടി അഭിമാനകരമെന്ന നേതാക്കളുടെ വാദം തിരഞ്ഞെടുപ്പുകാലത്ത് ജനം ഏറ്റെടുക്കുമോ ?   സമാന പരാതികളിൽ പാർട്ടിക്കോടതിയും പാർട്ടി അന്വേഷണ കമ്മീഷനും തീർപ്പ് കല്പിക്കുമെന്ന് പറഞ്ഞവരും ഇനി മാറി ചിന്തിക്കുമോ? കോടതി ശിക്ഷിക്കും വരെ ആരോപണ വിധേയൻ മാത്രമെന്ന് ന്യായീകരിച്ചവരും തിരുത്തുമോ? കൊടിയുടെ നിറം നോക്കി എടുക്കേണ്ടതാണോ സ്ത്രീ പീഡനത്തിലെയും സ്വര്‍ണക്കൊള്ളയിലെ  പാർട്ടി നിലപാടുകൾ? കൗണ്ടര്‍ പോയന്‍റിലേക്ക് സ്വാഗതം. 

ENGLISH SUMMARY:

Rahul Mamkootathil's controversies are causing significant challenges for the Congress party in Kerala. These issues, including allegations and internal disputes, could lead to further problems for the party as they approach elections.