ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം സംഘടനാ നടപടിയെടുക്കുമോ? പിബി അംഗം എ.വിജയരാഘവന്‍ പറയുന്നതുപോലെയാണെങ്കില്‍ കുറ്റപത്രം വരട്ടെ എന്നാണ്. അതുവരെ കാക്കാതെ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നാണോ സിപിഎം കരുതുന്നത്?എസ്ഐടിയുടെ കണ്ടെത്തലുകളെ നീക്കങ്ങളെ പരസ്യമായി പൂര്‍ണമായും പിന്താങ്ങുന്നുവെങ്കില്‍, വിശ്വസിക്കുന്നുവെങ്കില്‍ സിപിഎമ്മിന് നോക്കിയിരിക്കുക സാധ്യമാണോ? ധാര്‍മികമാണോ? അതോ എസ്ഐടിയെ പിന്താങ്ങുമ്പോഴും സ്വന്തക്കാര്‍ക്ക് പാര്‍ട്ടി സംരക്ഷണമുണ്ടോ? എ.പത്മകുമാറും എന്‍.വാസുവും തെറ്റുകാരല്ല എന്ന നിലപാടുണ്ടോ? ഇല്ലെങ്കില്‍ അസംഖ്യം വിശ്വാസികള്‍‌ അര്‍പ്പിച്ച വിശ്വാസത്തിന് കടയ്ക്കല്‍ കത്തിവെച്ചവരെ നടപടിക്ക് വിധേയരാക്കാത്തത് എന്തുകൊണ്ടാണ്? ഇനിയും മുകളിലേക്ക് അന്വേഷണം പോകാമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ടോ? 

ENGLISH SUMMARY:

Sabarimala gold scam investigation raises questions about CPM's organizational action. The investigation highlights potential corruption within the Devaswom board, impacting the faith of numerous devotees.