അമ്പലക്കൊള്ള സംഘം അനാവരണം ചെയ്യപ്പെടുമ്പോള്‍ ഉന്നതര്‍ക്ക് പരുങ്ങലോ ? ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇനിയൊരു മുന്‍ ദേവസ്വം പ്രസിഡന്റ് കൂടി അറസ്റ്റ് ചെയ്യപ്പെടുന്നത് കേരളം കാണേണ്ടി വരുണോ ? ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും മുന്‍ ദേവസ്വം പ്രസിഡന്‍്റ് പത്മകുമാര്‍ സാവാകാശം ചോദിച്ചൊഴിയുന്നത് എന്തുകൊണ്ടാണ് ? പാര്‍ട്ടിക്ക്, സിപിഎമ്മിന് അടിമുടി ബന്ധമുള്ളവര്‍ അന്വേഷണ സംഘത്തിന്റെ റഡാറില്‍ നില്‍ക്കുമ്പോഴും, റിമാന്‍ഡ് റിപ്പോര്ട്ടി അവരുടെ കുറ്റകൃത്യം അക്കമിട്ട് ആരോപിക്കപ്പെടുമ്പോഴും... എല്ലാം ഉദ്യോഗസ്ഥരുടെ തെറ്റ് എന്ന് പറഞ്ഞൊഴിയാന്‍ ഇനിയുമാകുമോ ? രാഷ്ട്രീയ ഉത്തരവാദിത്തം, ഭരണ ഉത്തരവാദിത്തം എന്ന ഒന്നുണ്ടോ ? അതിവിടെ ബാധമാണോ ?