ശബരിമല സ്വർണം ചെമ്പാക്കിയവരിൽ ചിലർ മാത്രം വിശുദ്ധ കള്ളന്മാർ ആകുന്നത് എങ്ങനെയാണ്? രേഖയിൽ ബോധപൂർവ്വം ചെമ്പെന്ന് എഴുതി കൊള്ളയ്ക്ക് കളമൊരുക്കിയവരിൽ ചിലർ മാത്രം അറസ്റ്റിലാവാത്തത് എന്തുകൊണ്ടാണ്? ദേവന്റെ സ്വത്തിന്റെ സംരക്ഷണം ദേവസ്വം ബോർഡിന്റെ നേരിട്ടുള്ള ഉത്തരവാദിത്തം ആണെന്ന സുപ്രീം കോടതി വിധി തിരുവിതാംകൂർ ദേവസ്വം ബോർഡിന് ബാധകമല്ലേ? കുറ്റകരമായ വീഴ്ച കൃത്യമായി കണ്ടെത്തിയിട്ടും മുൻ ദേവസ്വം കമ്മീഷണറും മുൻ പ്രസിസന്റുമായ വാസുവിന്റെ പേരിന് പകരം പദവിമാത്രം പ്രതിപ്പട്ടികയിൽ വരുന്നത് എന്തുകൊണ്ടാണ്? മുരാരി ബാബുവിന് തുല്യമായ കുറ്റം ചെയ്തിട്ടും വാസു അറസ്റ്റിലവാത്തത് എന്തുകൊണ്ടാണ്? സന്നിധാനതിന് പുറത്ത് കൊണ്ടുപോയിക്കൂടാത്ത അമൂല്യ വസ്തുക്കൾ കടത്താൻ കൂട്ടുനിന്ന ദേവസ്വം പ്രസിഡന്റ് A പദ്മകുമാറിനെ തൊടാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? തീർഥാടന കാലം അടുത്തെന്ന ന്യായം ഉയർത്തി വീണ്ടും കൊള്ളക്കാർക്ക് വഴിയൊരുക്കിയ N പ്രശാന്ത് നീതിമാനായി തുടരുന്നത് എന്തുകൊണ്ടാണ്? കോടതി തെളിച്ച് പറഞ്ഞിട്ടും പൊലീസിന് സമ്മർദമുണ്ടോ? അറസ്റ്റ് വൈകുന്നതിന്റെ കാരണം എന്ത്?