എല്ലാം വ്യക്തമായി. ശബരിമല ശ്രീകോവിലിലെ സ്വര്‍ണം കളവ് പോയി. ആഗോള അയ്യപ്പസംഗംമം കലക്കാനുളള ഗൂഢാലോചന എന്ന വാദം ഇനി നിലനില്‍ക്കില്ല. ഇനി അറിയാനുള്ളത്,മോഷ്ടിച്ചത് എത്ര? കൊള്ള സംഘത്തിൽ ആരൊക്കെ? കൊള്ളത്തലവൻ ആര്? സ്വർണ്ണ മോഷണത്തിന് പുറമെ സ്വർണ്ണം പൂശലിൻറെ പേരിൽ എത്ര കോടി പിരിച്ചെടുത്തു?ഇതിൻറെ വിഹിതം ആർക്കൊക്കെ കിട്ടി? 21 വർഷം വെട്ടിത്തിളങ്ങിയ സ്വർണ്ണ പാളികൾ ഇളക്കിക്കൊണ്ടു പോകാനായി, പ്രഭ മങ്ങിയെന്ന തിരക്കഥ ഉണ്ടാക്കിയത് ആരാണ്?ശോഭ വീണ്ടെടുക്കാൻ സ്വർണ്ണം പൂശാനുള്ള സ്പോൺസറെ കണ്ടെത്തിയത് ആരാണ്? സ്വർണ്ണപ്പാളികൾ ചെമ്പ് എന്ന് രേഖപ്പെടുത്തി, കൊള്ള മറയ്ക്കാനുള്ള കള്ളത്തെളിവ് ഉണ്ടാക്കിയ ബുദ്ധി ആരുടേത്?2019ൽ ആദ്യം ശ്രീകോവിൽ വാതിലും കട്ടിളയും കേടെന്ന് രേഖയുണ്ടാക്കി, പുതിയ സ്വർണ്ണവാതിലും കട്ടിളയും ഉണ്ടാക്കിയതും സ്പോൺസർഷിപ്പിലൂടെ കോടികൾ തട്ടാനുള്ള പദ്ധതിയായിരുന്നോ?പോറ്റി മാഫിയയുടെ തലവനെ കണ്ടെത്തിയാൽ കേരളം ഞെട്ടുമോ? കള്ളന് കഞ്ഞിവച്ചവര്‍ ആരെല്ലാം?