ശബരിമലയിലെ സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് വ്യക്തമാകുന്നു. ദിവസം ഓരോന്ന് കടക്കുമ്പോള്‍ പുതിയ വിവരങ്ങള്‍ ദുരൂഹതയേറ്റുന്നു. സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയ ശേഷമുള്ള ദേവസ്വം ബോര്‍ഡ് നടപടികളിലും അടിമുടി പ്രശ്നങ്ങള്‍. സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് അഴിച്ച് നല്കിയപ്പോള് മേല്‍നോട്ടം വഹിക്കേണ്ട തിരുവാഭരണം കമ്മീഷണര്‍ പങ്കെടുത്തില്ല. പാളി പുനസ്ഥാപിച്ചപ്പോള്‍ ഭാരവും കണക്കാക്കിയില്ലെന്ന് മഹസര്‍ റിപ്പോര്‍ട്ട്. ഇതോടെ, ഉത്തരം കിട്ടത്ത, നിശ്ചയമായും ഉത്തരം കിട്ടേട്ട ചോദ്യങ്ങളുടെ എണ്ണം പെരുകി. 1) കുറഞ്ഞ സ്വര്‍ണം പോയെതെങ്ങോട്ട്? 2) 2019ല്‍ കണക്കില്‍ രേഖപ്പെടുത്തിയ ആ കുറവ് ഇപ്പോള്‍ മാത്രം വെളിച്ചത്ത് വന്നു, എന്തുകൊണ്ട് ? 3) ഇത്രയും നാള് ഇതേപ്പറ്റി അറിയാവുന്ന അഡിമിന്ട്രേറ്റര് അടക്കമുള്ളവര്‍ ഈ സ്വര്‍ണക്കുറവ് അന്വേഷിച്ചോ ? 4) ഉണ്ണികൃഷ്ണന് പോറ്റി ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കുന്നു, ജീവനക്കാരുടെ വീഴ്ചക്ക് താന്‍ ഉത്തരവാദിയല്ലെന്ന് മൊഴി നല്കുന്നു.. ദേവസ്വം ബോര്‍ഡിന് മറുപടിയുണ്ടോ ? 5) തന്റെ കാലത്തെ കാര്യമല്ലെന്ന് പറഞ്ഞാല്‍ ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റിന്റെ ഉത്തരവാദിത്തമൊഴിഞ്ഞോ ? എന്താണ്, എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഭക്തരോട് വ്യക്തവരുത്തേണ്ട ബാധ്യത ആര്‍ക്കാണ് ?
ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ പെരുകുന്നു. അതില്‍ ദേവസ്വം വിജിലന്‍സ് എവിടെ വരെ പോകും ? കേരളത്തിലെ അന്വേഷണ സംവിധാനങ്ങള്‍ പര്യാപതമോ