നിപ മുതല്‍ അമീബിക് മസ്തിഷ്കജ്വരം വരെ. രാജ്യത്തെത്തുന്ന ഏത് രോഗാണുവും കേരളത്തെ കൈവിടില്ല. നമ്പര്‍ വണ്‍ അവകാശവാദങ്ങള്ക്കിടയും ഉറവിടവും പകർച്ചയും അവ്യക്തം. കണക്കുകൾ മൂടിവയ്ക്കുന്നു. മരണക്കണക്കുകൾ വെട്ടിക്കുറയ്ക്കുന്നു. വീഴ്ചകൾ ചൂണ്ടിക്കാണിച്ചാൽ കേരളവിരുദ്ധരെന്ന അധിക്ഷേപം. അസഹിഷ്ണുതയാണ് ആരോഗ്യമന്ത്രിയെ നയിക്കുന്നത്. ഉത്തരംമുട്ടുമ്പോൾ ആക്ഷേപിച്ച് രക്ഷപ്പെടുന്നതാണ് പതിവ് രീതി.
സഹികെട്ടാണ് അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷനേതാവ് ആരോഗ്യമന്ത്രിയോട് ചോദിച്ചത്- അമീബയുടെ ക്വട്ടേഷനാണോ ഞങ്ങൾ ഏറെറടുത്തതെന്ന്?
മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയ ഉപകരണങ്ങൾക്ക് ക്ഷാമം, മരുന്നുകമ്പനികൾക്ക് ശതകോടികളുടെ കുടിശ്ശിക. പാവപ്പെട്ടവരുടെ ചികിത്സാപദ്ധതിയിൽ കടക്കണക്കുമാത്രം. 9 വർഷം മുമ്പ് ഇറങ്ങിപ്പോയ സർക്കാരിൽ പഴിചാരി , സ്വന്തം കഴിവുകേട് മറയക്കാൻ ആരോഗ്യവകുപ്പ് പെടാപ്പാട് പെടുകയാണോ? ആരോഗ്യവകുപ്പെന്ന കപ്പല്‍ ആടിയുലയുകയാണോ ? കപ്പിത്താന് ഇതുവല്ലതും അറിയുന്നുണ്ടോ ?