പുതിയതും പഴയതുമായ പൊലീസ് അതിക്രമത്തിന്‍റെ, കസ്റ്റഡി മര്‍ദനത്തിന്‍റെ പരാതികള്‍ പെരുകുന്നു.ദൃശ്യങ്ങള്‍ പുറത്തുവരുന്നു. കുന്നംകുളത്തെ സുജിത്തില്‍ നിന്ന് തുടങ്ങി, പീച്ചിയിലെ ഔസേപ്പ്, കോഴിക്കോട്ടെ മാമുക്കോയ, കൊല്ലത്തെ സജീവ്, പത്തനം തിട്ടയിലെ ജയകൃഷ്ണന്‍ അങ്ങനെ.. കാക്കിയിട്ടവരുടെ ‘ഗുണ്ടാപണി’ക്ക് ഇരയായവരുടെ ലിസ്റ്റ് നീളുന്നു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പല പാര്‍ട്ടിക്കാരുണ്ട് പൊലീസിന്‍റ അന്യായ തല്ല് കിട്ടിയവരില്‍. ഇവരില്‍ പലരുടെയും പരാതികള്‍ക്ക് ഏമാന്‍മാര്‍ കല്‍പ്പിച്ചത് പുല്ലുവില.
തല്ലിയ എസ്.ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും അത് പൂഴ്ത്തി പ്രമോഷനും കൊടുത്തു മേലാളന്‍മാരായ സാറുമാര്‍. നാടാകെ ഇമ്മട്ടില്‍ പൊലീസ് ക്രൂരതയുടെ തെളിവും പരാതിയും പെരുകുമ്പോള്‍.. ഒറ്റചോദ്യം, സേനയിലെ ഇത്തരം അസ്സല്‍ ഗുണ്ടകള്‍ക്ക് ആരാണ് കാവല്‍ ? ആഭ്യന്തര മന്ത്രി പിണറായി വിജയന് ഒന്നും ഉരിയാടേണ്ട ബാധ്യതയേ ഇല്ലേ ? മിണ്ടാന്‍ തീരുമാനിച്ച സ്വന്തം പാര്‍ട്ടിക്കാരുടെ വാ മൂടിക്കെട്ടിയാല്‍ എല്ലാം ശരിയായോ ?