ആരോപണങ്ങളുടെയും തെളിവുകളുടെയും ഗുരുതര സ്വഭാവം അനുദിനം വെളിപ്പെടുന്നു. അപ്പോള്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം മാത്രം രാജിവച്ച് പിടിച്ച് നില്‍ക്കാനാകുമോ ? എം.എല്‍.എ പദവി രാജിവയ്ക്കാതെ രാഹുലിന് കടിച്ചുതൂങ്ങാനാകുമോ ? എല്‍ഡിഎഫിലേക്കും, ബിജെപിയിലേക്കും ചൂണ്ടി, അവിടെത്തപ്പോലെ മതി ഇവിടെയും എന്ന ന്യായീകരിച്ചാല്‍, അത് ജനം പരിഗണിക്കുമോ ? രാജിവെപ്പിച്ച് മാറ്റാരും കാണിക്കാത്ത ഉത്തമാതൃക കാണിക്കും എന്ന നിലപാട് കോണ്‍ഗ്രസില്‍ എത്ര പേര്‍ക്കുണ്ട് ? പ്രതിപക്ഷ നേതാവ് ഇന്ന് പറഞ്ഞതിന്‍റെ പൊരുളെന്താണ് ?