എന്‍ജിനീയറിങ് പ്രവേശനത്തിലെ ഗുരുതരവീഴ്ചകൾ ഹൈക്കോടതി വിധിയിലൂടെ വെളിപ്പെട്ടിട്ടും വ്യക്തമായ മറുപടികളില്ലാതെ ഒളിച്ചുകളിച്ച സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ അടുത്ത പ്രഹരം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ എട്ടുനിലയിൽ പൊട്ടിയതാണ്, വിദ്ഗ്ധ സമിതി ശുപാർശപ്രകാരം മാർക്ക് ഏകീകരണത്തിന് പുതിയ ഫോർമുല എന്ന സർക്കാർ വാദം. ഇതോടെയാണ് സർക്കാർ പിൻവാങ്ങിയതും പഴയ രീതിയിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും. ഇപ്പോള്‍ സ്റ്റേറ്റ് സിലിബസിലെ കുട്ടികളുടെ ഹർജിയിൽ പന്ത് വീണ്ടും സംസ്ഥാന സര്‍ക്കാരിന്‍റെ കോര്‍ട്ടിലെത്തിയിരിക്കുന്നു. കുട്ടികളെ മുൻനിർത്തി പോരാടാതെ നേരിട്ട് അപ്പീലുമായി വരുമോയെന്ന് സര്‍ക്കാരിനോട് ചോദിക്കാതെ ചോദിച്ചു കോടതി. ഇനിയിപ്പോൾ പന്ത്, നിങ്ങൾ വലിയ കോടതിയാവേണ്ടെന്ന് മാധ്യമ പ്രവർത്തകരെ പരിഹസിച്ച ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ കോർട്ടിലാണ്. സുപ്രീം കോർട്ടിലിറങ്ങി കളിക്കുമോ സംസ്ഥാന സർക്കാർ.?